• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

‘സ്വർഗ്ഗത്തിലെ പൂക്കൾ’: കാഴ്ചക്കാരുടെ കണ്ണ് തള്ളിക്കുന്ന നീലത്താഴ്വാര; വീഡിയോ കാണാം

by Web Desk 06 - News Kerala 24
March 4, 2023 : 12:53 pm
0
A A
0
‘സ്വർഗ്ഗത്തിലെ പൂക്കൾ’: കാഴ്ചക്കാരുടെ കണ്ണ് തള്ളിക്കുന്ന നീലത്താഴ്വാര; വീഡിയോ കാണാം

വസന്തകാലം ഭൂമിയിലെ പല സ്ഥലങ്ങളെയും അതിമനോഹരമായി ഒരുക്കും. മറ്റേത് ഋതുവിലും കാണാത്ത ഭംഗിയിലാകും വസന്തകാലത്ത് ഓരോ ഭൂപ്രദേശവും മാറുക. അത്തരത്തില്‍ മനുഷ്യന്‍റെ കണ്ണുകളെ അതിശയിപ്പിക്കുന്ന കാഴ്ചയൊരുക്കുകയാണ് ജപ്പാനിലെ ഇബറാക്കി പ്രിഫെക്ചർ തീരത്തുള്ള സെൻ ഷിൻ ഹിറ്റാച്ചി സീസൈഡ് പാർക്ക്. ഇവിടെ നിന്നുള്ള വീഡിയോ പങ്കുവച്ചതാകട്ടെ  ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (ഐ‌എ‌എസ്) ഓഫീസർ ഹരി ചന്ദനയാണ്. അടിക്കുറിപ്പെഴുതൂ എന്ന നിര്‍ദ്ദേശത്തോടെ ഹരി ചന്ദന പങ്കുവച്ച വീഡിയോ ഇതിനകം ഏഴ് ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു.

ആ 14 സെക്കന്‍റുള്ള വീഡിയോ മനോഹരമായ ഒരു ചിത്രം പോലെയാണ് തോന്നുക. കണ്ണെത്താത്ത ദൂരത്തോളമുള്ള താഴ്വാര. ഇടയ്ക്ക് ചെറുകുന്നുകള്‍. ഇതിനിടെ ഭൂമിയിലെ മണ്ണ് കാണാനാകാത്ത വിധം നീല പൂക്കള്‍ വിരിഞ്ഞ് നില്‍ക്കുന്നു. വിശാലമായ പ്രദേശത്ത് നീല പരവതാനി വിരിച്ച് വച്ചത് പോലെയാണ് വീഡിയോ കണ്ടാല്‍ തോന്നുക. ഇടയ്ക്ക് ചെറിയ കാറ്റില്‍ പൂക്കള്‍ ആടുമ്പോഴാണ് അത് പരവതാനിയല്ല, യഥാര്‍ത്ഥത്തിലുള്ള പൂക്കളാണെന്ന ബോധ്യത്തിലേക്ക് നാം വരിക. പൂക്കള്‍ക്കിടയില്‍ ഈ മനോഹര കാഴ്ചകാണാനായെത്തിയ സഞ്ചാരികളെയും കാണാം.

Caption this… pic.twitter.com/sZQ46GKONt

— Hari Chandana (@harichandanaias) March 2, 2023

വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ അടിക്കുറിപ്പ് എഴുതാനായെത്തി. കൂടുതലാളുകളും ഇത് ‘ഭൂമിയിലെ സ്വര്‍ഗം’ എന്നാണെഴുതിയത്. “ഭൂമിയിലെ നീലാകാശം”, “നീല ദളങ്ങളുടെ തിരമാലകൾ”, “സ്വർഗ്ഗത്തിലെ പൂക്കൾ” തുടങ്ങിയ നിരവധി കമന്‍റുകളുമുണ്ട്. ഒരാള്‍ ഈ പൂച്ചകള്‍ നെമോഫില മെൻസിസി (Nemophila menziesii) അഥവാ കുഞ്ഞിന്‍റെ നീലക്കണ്ണുകൾ കളാണെന്ന് എഴുതി. വസന്തകാലത്ത് വിരിയുന്ന അതിമനോഹരമായ നീല കാട്ടുപുഷ്പമാണ് നെമോഫില മെൻസിസി. വടക്കേ അമേരിക്കയാണ് ഈ പൂച്ചെടിയുടെ ജന്മദേശം. കാലിഫോർണിയ, ഒറിഗോൺ തുടങ്ങിയ സ്ഥലങ്ങളിലും ഇത് വ്യാപകമായി കാണപ്പെടുന്നു.

നെമോഫില മെൻസിസി ചെടിയുടെ  4.2 ഹെക്ടറോളം വരുന്ന ജപ്പാനിലെ ഇബറാക്കി പ്രിഫെക്ചർ തീരത്തുള്ള സെൻ ഷിൻ ഹിറ്റാച്ചി സീസൈഡ് പാര്‍ക്കില്‍ നിന്നാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.  500 ഇനം നാർസിസസ്, 230 ഇനം തുലിപ്സ്, 120 തരം റോസാപ്പൂക്കൾ എന്നിവയോടൊപ്പം  32,000 കൊച്ചിയ (വേനൽക്കാല സൈപ്രസ്) ചെടികളും ഈ പുഷ്പ പാര്‍ക്കിലുണ്ട്. അതായത് വര്‍ഷം മുഴുവനും ഇവിടെ പൂക്കളാല്‍ സമൃദമാണ്. അതിനാല്‍ തന്നെ സഞ്ചാരികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഇടം കൂടിയാണ് ഇവിടം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പൊണ്ണത്തടി നിയന്ത്രിക്കാൻ ഇതാ ചില ടിപ്സുകൾ

Next Post

ഓസ്‌ട്രേലിയയിൽ ഹിന്ദുക്ഷേത്രത്തിന് നേരെ വീണ്ടും അതിക്രമം; പിന്നിൽ ഖലിസ്ഥാൻ തീവ്രവാദികളെന്ന് ആരോപണം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഓസ്‌ട്രേലിയയിൽ ഹിന്ദുക്ഷേത്രത്തിന് നേരെ വീണ്ടും അതിക്രമം; പിന്നിൽ ഖലിസ്ഥാൻ തീവ്രവാദികളെന്ന് ആരോപണം

ഓസ്‌ട്രേലിയയിൽ ഹിന്ദുക്ഷേത്രത്തിന് നേരെ വീണ്ടും അതിക്രമം; പിന്നിൽ ഖലിസ്ഥാൻ തീവ്രവാദികളെന്ന് ആരോപണം

സിൽവർ സ്റ്റോം താത്കാലികമായി അടച്ചിടാൻ നിർദ്ദേശം

സിൽവർ സ്റ്റോം താത്കാലികമായി അടച്ചിടാൻ നിർദ്ദേശം

കൊടും ചതി; നിരക്ഷരനായ എന്നെ പറ്റിച്ചുവെന്ന് ‘കച്ചാ ബദം’ വൈറല്‍ ഗായകന്‍

കൊടും ചതി; നിരക്ഷരനായ എന്നെ പറ്റിച്ചുവെന്ന് 'കച്ചാ ബദം' വൈറല്‍ ഗായകന്‍

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും : ദുരന്തനിവാരണ അതോറിറ്റി

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും : ദുരന്തനിവാരണ അതോറിറ്റി

ക്യാപ്റ്റൻ മോദിയോടൊപ്പം രാവിലെ ആറ് മണിക്ക് മാച്ച് തുടങ്ങും, മികച്ച ബൗളർക്കാണ് ക്യാപ്റ്റൻ പന്തു നൽകുന്നത്; വിദേശകാര്യ മന്ത്രി

ക്യാപ്റ്റൻ മോദിയോടൊപ്പം രാവിലെ ആറ് മണിക്ക് മാച്ച് തുടങ്ങും, മികച്ച ബൗളർക്കാണ് ക്യാപ്റ്റൻ പന്തു നൽകുന്നത്; വിദേശകാര്യ മന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In