കോഴിക്കോട് : പട്ടികവർഗ വകുപ്പിന്റെ ഭരണ നിയന്ത്രണത്തിലുള്ള 31 മോഡൽ പ്രീ സ്കൂളുകളിലെ വിദ്യാർഥികൾക്കുള്ള ഭക്ഷണ ചെലവ് 70 രൂപയായി വർധിപ്പിച്ചു. മൂന്ന് നേരം കുട്ടികൾക്ക് ഭക്ഷണം നൽകുന്നുണ്ട്. നേരത്തെയുള്ള ഉത്തരവ് പ്രകാരം 40 രൂപയാണ് അനവദിച്ചിരുന്നത്.
ഈ തുക ഉപയോഗിച്ചു ദുർഘട പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ കുട്ടികൾക്ക് മതിയായ പോഷകം ഉൾപ്പെടുന്ന ഭക്ഷണം മൂന്ന് നേരം നൽകാൻ പര്യാപ്തമല്ലെന്ന് എസ്.സി- എസ്.ടി ഡയറക്ടർ കത്ത് നൽകി. ഈ സ്ഥാപനങ്ങളെ ആശ്രയിക്കുന്ന വനാന്തരങ്ങളിലെ പട്ടികവർഗ കുട്ടികൾക്ക് മതിയായ ഭക്ഷണം ലഭിക്കാത്ത സാഹചര്യം നിലവിലുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
എല്ലാ സ്ഥാപനങ്ങളിലും ഒരു ഭക്ഷണമെനു നിശ്ചയിച്ച് നൽകിയിട്ടുണ്ടെന്നും, പട്ടികവർഗ വകുപ്പിന്റെ 31 മോഡൽ പ്ര സ്കൂളുകളിലെ കുട്ടികൾക്ക് ഏകീകൃതമായ പ്രകാരമുള്ള പോഷകസമ്പുഷ്ടമായ ഭക്ഷണം മൂന്ന് നേരം നൽകുന്നതിന് ഒരു ദിവസം കുട്ടി ഒന്നിന് നിലവിലെ 40 രൂപയിൽ നിന്നും 70 രൂപ ആയി വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
പോഷകസമ്പുഷ്ടമായ ഭക്ഷണം മൂന്ന് നേരം നൽകുന്നതിന് ഒരു ദിവസം കുട്ടി ഒന്നിന് 70 രൂപയായി വർധിപ്പിച്ച് ഉത്തരവായത്. രാവിലെ ഫ്ലവേർഡ് മിർക്ക് (വാനില) മിൽമ, ഈത്തപ്പഴം(15 എണ്ണം കുട്ടി ഒന്നിന്) ഉച്ചക്ക് ചോറ്, സായാഹ്നത്തിൽ ശർത്തരയും തേങ്ങയും ചേർന്ന അവൽ എന്നിങ്ങനെയാണ് നൽകേണ്ടത്.