സുഗന്ധവ്യഞ്ജന, റെഡി ടു കുക്ക് ഉത്പന്ന നിര്‍മ്മാതാക്കളായ ബ്രാഹ്മിണ്‍സിനെ ഏറ്റെടുക്കുന്നതായി വിപ്രോ കണ്‍സ്യൂമര്‍ കെയര്‍. എന്നാല്‍ ഏറ്റെടുക്കലിനായി എത്ര തുകയാണ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയിലെ ഭക്ഷ്യോല്‍പ്പന്ന ബിസിനസിലേക്ക് വിപ്രോ ചുവടുവെക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു കേരളത്തിലെ പ്രമുഖ ഭക്ഷ്യോല്പന്ന ബ്രാന്‍ഡുകളില്‍ ഒന്നായ നിറപറയുമായുള്ള കരാറില്‍ കമ്പനി ഒപ്പുവച്ചത്.
കേരളത്തിലെ ഉപഭോക്താക്കള്‍ക്കിടയില്‍ സ്പൈസസ്, റെഡി-ടു-കുക്ക് വിഭാഗത്തില്‍ മുന്നിട്ടു നില്ക്കുന്ന ബ്രാന്‍ഡാണ് ബ്രാഹ്മിണ്‍സ്. ബ്രാഹ്മിണ്‍സിന്റെ ഉയര്‍ന്ന നിലവാരമുള്ള ചില മാനദണ്ഡങ്ങള്‍ ബ്രാന്‍ഡിനെ വിപണിയില്‍ പ്രബലരാക്കി നിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുള്ളതായി വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗ് സിഇഒയും വിപ്രോ എന്റര്‍പ്രൈസസ് മാനേജിംഗ് ഡയറക്ടറുമായ വിനീത് അഗര്‍വാള്‍ പറഞ്ഞു.