കഴിക്കുന്ന ഭക്ഷണം നന്നായി ദഹിച്ചില്ലെങ്കിൽ പലർക്കും വല്ലാത്ത അസ്വസ്ഥതയാണ്. ഈ അസ്വസ്ഥതകൾ അത്ര സങ്കീർണമല്ലെങ്കിലും ഏറെ കാലം നീണ്ടു നിൽക്കുന്നത് ആരോഗ്യത്തെ മോശമായി ബാധിക്കുകയും ചെയ്യാം. അൾസറും ഇത് മൂലം ഉണ്ടാകാം. ശരീരത്തിന് പോഷണം കിട്ടുന്നതിന് നല്ല ദഹനം പ്രധാനമാണ്. നല്ല കുടൽ ആരോഗ്യത്തിന് ജീവിത നിലവാരം മെച്ചപ്പെടുത്താനും കൂടുതൽ ഊജ്ജസ്വലനും സന്തോഷവാനുമായിരിക്കാനും സഹായിക്കുന്നു.
‘നല്ല ദഹനം ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം വർദ്ധിപ്പിക്കുകയും പ്രമേഹം, രക്തസമ്മർദ്ദം, മറ്റ് സാംക്രമികേതര രോഗങ്ങൾ എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു…’ – ന്യൂട്രീഷ്യനിസ്റ്റായ എൻമാമി അഗർവാൾ പറയുന്നു. മലബന്ധമോ മറ്റ് ദഹനപ്രശ്നങ്ങളോ പതിവായി നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട മൂന്ന് പ്രധാനപ്പെട്ട ഭക്ഷണങ്ങളെക്കുറിച്ച് എൻമാമി പറയുന്നു.
തെെര്…
ദഹനനാളത്തിൽ ആരോഗ്യകരമായ ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ദഹനത്തെ സഹായിക്കുന്ന പ്രോബയോട്ടിക് അടങ്ങിയിട്ടുണ്ട്. ചില തൈര് ഇനങ്ങളിൽ ബാക്ടീരിയകൾ അല്ലെങ്കിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുമ്പോൾ ദഹനത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇതുകൂടാതെ, Bifidobacteria (ഒരുതരം ബാക്ടീരിയ) അടങ്ങിയ തൈര് ചെറിയ ദഹന ലക്ഷണങ്ങൾ കുറയ്ക്കുകയും സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ജീവിത നിലവാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
പെരുംജീരകം…
പെരുംജീരകം നാരുകളാൽ സമ്പന്നമാണ്. ദിവസവും അര ടീസ്പൂൺ പെരുംജീരകം കഴിക്കുന്നത് മലബന്ധം, ഗ്യാസ്, മറ്റ് ദഹന പ്രശ്നങ്ങൾ എന്നിവ അനുഭവപ്പെടാനുള്ള സാധ്യത കുറയ്ക്കാനും ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിർത്താനും കഴിഞ്ഞേക്കും. കൂടാതെ, പെരുംജീരകം മെച്ചപ്പെട്ട ദഹനത്തെ സുഗമമാക്കും.
പപ്പായ…
ആരോഗ്യകരമായ ദഹനത്തിന് സംഭാവന ചെയ്യുന്ന ശക്തമായ ദഹന എൻസൈമായ പപ്പെയ്ൻ അടങ്ങിയിട്ടുണ്ട്. കൂടാതെ ഗ്യാസ്, അസിഡിറ്റി, വയറുവേദന തുടങ്ങിയ IBS ലക്ഷണങ്ങളിൽ നിന്ന് മോചനം നേടുകയും ചെയ്യുന്നു. പപ്പായയിൽ ധാരാളം വെള്ളവും നാരുകളും അടങ്ങിയിട്ടുണ്ട്, ഇവ രണ്ടും ക്രമവും ആരോഗ്യകരമായ ദഹനവ്യവസ്ഥയും നിലനിർത്താൻ സഹായിക്കുന്നു.