നമ്മൾ എന്ത് കഴിക്കുന്നു, എത്ര കഴിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതും കുറയുന്നതും. കാർബോഹൈഡ്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാം. അതേസമയം നാരുകള്‍ അടങ്ങിയതും ഗ്ലൈസെമിക് സൂചിക കുറഞ്ഞതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടുന്ന അഥവാ പ്രമേഹ രോഗികള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം:
1. പഞ്ചസാര അടങ്ങിയ ജ്യൂസുകള്‍
പഞ്ചസാര അടങ്ങിയ ജ്യൂസുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടാം. അതിനാല്‍ ഇവ പ്രമേഹ രോഗികള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
2. മാമ്പഴം
ഫ്രക്ടോസ് ധാരാളം അടങ്ങിയതും ഗ്ലൈസെമിക് സൂചിക കൂടുതലുള്ളതുമായ ഫലമാണ് മാമ്പഴം. അതിനാല്‍ അമിതമായി മാമ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാന്‍ കാരണമാകും.
3. കരിമ്പ്
സൂക്ക്രോസ് ധാരാളം അടങ്ങിയതാണ് കരിമ്പ്. പഞ്ചസാരയുടെ സ്വാഭാവിക അംശം ഉള്ളതിനാൽ പ്രമേഹരോഗികൾ കരിമ്പും കരിമ്പിന്‍ ജ്യൂസും മിതമായ അളവില്‍ മാത്രം കുടിക്കുന്നതാണ് നല്ലത്.
4. ഉണക്കമുന്തിരി
ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നിവയാല്‍ സമ്പന്നമാണ് ഉണക്കമുന്തിരി. അതിനാല്‍ ഇവയും അമിതമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമായേക്കാം.
5. വൈറ്റ് ബ്രഡ്
ഉയര്‍ന്ന ഗ്ലൈസെമിക് സൂചികയുള്ള ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാം. അതിനാല്‍ പ്രമേഹ രോഗികള്‍ വൈറ്റ് ബ്രഡും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്.
6. റെഡ് മീറ്റ്
റെഡ് മീറ്റ്, സംസ്കരിച്ച ഭക്ഷണം തുടങ്ങിയവയൊക്കെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാം. അതിനാല്‍ ഇവയൊക്കെ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
7. കേക്ക്
പഞ്ചസാര ധാരാളം അടങ്ങിയ കേക്ക്, കാന്‍റി, ചോക്ലേറ്റുകള്‍ തുടങ്ങിയ ബേക്കറി സാധനങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് പ്രമേഹ രോഗികള്‍ക്ക് നല്ലത്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.