തുടർച്ചയായി മലിനവായുവും വിഷാംശങ്ങളും ശ്വസിക്കുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കും. ശ്വാസകോശത്തെ ആരോഗ്യത്തോടെ പരിപാലിക്കുന്നതിന് ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ചില മാറ്റങ്ങൾ വരുത്തേണ്ടത് പ്രധാനമാണ്. ഇതിനായി പുകവലി ഒഴിവാക്കുകയും മലിനവായു ശ്വസിക്കാതിരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ചില ഭക്ഷണങ്ങളും പാനീയങ്ങളും ശ്വാസകോശത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യാനും ശ്വസനം സുഗമമാക്കാനും സഹായിക്കും. അത്തരത്തില്‍ ശ്വാസകോശത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്ത് ആരോഗ്യമേകാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. തുളസി
ആന്‍റി ഓക്സിഡന്‍റ്- ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ തുളസി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശ്വാസകോശത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്ത് ശ്വസനം സുഗമമാക്കാന്‍ സഹായിക്കും. ഇതിനായി തുളസിയിലയിട്ട ചായ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
2. ഇഞ്ചി
ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഇഞ്ചിയും ശ്വാസകോശത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും ശ്വാസകോശത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഇതിനായി ഇഞ്ചി ചായയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
3. മഞ്ഞള്‍
മഞ്ഞളിലെ കുര്‍ക്കുമിന് ആന്‍റി ഓക്സിഡന്‍റ്, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
4. വെളുത്തുള്ളി
വെളുത്തുള്ളിയിലെ അലിസിന് ആന്‍റി- ഇന്‍ഫ്ളമേറ്ററി, ആന്‍റി- മൈക്രോബിയല്‍ ഗുണങ്ങളുണ്ട്. ഇവയും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
5. ചീര
വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ചീര കഴിക്കുന്നതും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
6. ഗ്രീന്‍ ടീ
ആന്‍റി ഓക്സിഡന്റുകൾ ധാരാളമടങ്ങിയ ഗ്രീൻ ടീ കുടിക്കുന്നത് ശ്വാസകോശത്തിലെ ഇൻഫ്ലമേഷൻ അഥവാ വീക്കം തടയാനും ശ്വാസകോശത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.