• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

2018ല്‍ തായ്ലന്‍റിലെ ഗുഹയില്‍ നിന്ന് അതിസാഹസികമായി രക്ഷിച്ച ഫുട്ബോള്‍ ടീമംഗം ലണ്ടനില്‍ മരിച്ചു

by Web Desk 06 - News Kerala 24
February 16, 2023 : 12:53 pm
0
A A
0
2018ല്‍ തായ്ലന്‍റിലെ ഗുഹയില്‍ നിന്ന് അതിസാഹസികമായി രക്ഷിച്ച ഫുട്ബോള്‍ ടീമംഗം ലണ്ടനില്‍ മരിച്ചു

ലെസ്റ്റര്‍ഷെയര്‍: നിരവധി ദിവസങ്ങള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷം 2018ല്‍ വടക്കന്‍ തായ്‍ലന്റിലെ ഗുഹയിൽ രക്ഷിച്ച ഫുട്ബോള്‍ ടീമംഗം ലണ്ടനില്‍ മരിച്ചു. തായ്ലന്‍റിലെ ഗുഹയില്‍ കുടുങ്ങിയതിന് ശേഷം രക്ഷിച്ച 12 ആണ്‍കുട്ടികളിലൊരാളായ 17കാരനെ ലണ്ടനിലെ ലെസ്റ്റര്‍ഷെയറിലെ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ചയാണ് ഡുഗാങ്പെറ്റ്ച്ച് പ്രോംതേപ്പിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷമാണ് ഡുഗാങ്പെറ്റ്ച്ച് പ്രോംതേപ് ലണ്ടനിലെ ഫുട്ബോള്‍ അക്കാദമിയില്‍ ചേര്‍ന്നത്.

ആശുപത്രിയില്‍ വച്ച് ചൊവ്വാഴ്ചയാണ് ഡുഗാങ്പെറ്റ്ച്ച് പ്രോംതേപ് മരിച്ചത്. തായ്ലാന്‍റിലെ വൈല്‍ഡ് ബോര്‍ ടീമിലെ ക്യാപ്റ്റനായിരുന്നു ഡുഗാങ്പെറ്റ്ച്ച് പ്രോംതേപ്. 2018ല്‍ തായ്ലാന്‍റിലെ ചിയാംഗ് റായ് പ്രവിശ്യ സന്ദര്‍ശിക്കുന്നതിനിടെയാണ് സംഘം ഗുഹയില്‍ കുടുങ്ങിയത്. രണ്ട് ആഴ്ചയോളം നീണ്ട രക്ഷാ പ്രവര്‍ത്തനത്തിന് ശേഷമായിരുന്നു ഇവരെ പുറത്ത് എത്തിക്കാന്‍ സാധിച്ചത്. രക്ഷാപ്രവര്‍ത്തകരെത്തുമ്പോള്‍ ചിരിയോടെ നിന്ന ഡുഗാങ്പെറ്റ്ച്ച് പ്രോംതേപ്പിന്‍റെ ചിത്രം അന്നത്തെ വൈറല്‍ ചിത്രങ്ങളിലൊന്നായിരുന്നു. ഡുഗാങ്പെറ്റ്ച്ച് പ്രോംതേപിന്‍റെ മരണത്തില്‍ സംശയകരമായി ഒന്നുമില്ലെന്ന നിലപാടിലാണ് പൊലീസുള്ളത്.

മരണവിവരം പുറത്ത് വന്നതിന് പിന്നാലെ അനുശോചന പ്രവാഹമാണ് ഡുഗാങ്പെറ്റ്ച്ച് പ്രോംതേപ്പിന്‍റെ സമൂഹമാധ്യമങ്ങളില്‍ എത്തുന്നത്. നേരത്തെ ബ്രൂക്ക് ഹൌസ് കോളേജ് ഫുട്ബോള്‍ അക്കാദമിയില്‍ പ്രവേശനം ലഭിച്ച വിവരം ഡുഗാങ്പെറ്റ്ച്ച് പ്രോംതേപ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ബ്രിട്ടനിലെ തായ്ലന്‍ഡ് അംബാസിഡറും തങ്ങളുടെ അനുശോചനം ഡുഗാങ്പെറ്റ്ച്ച് പ്രോംതേപ്പിന്‍റെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്.

2018 ജൂലൈ മാസത്തില്‍ 12 കുട്ടികളും പരിശീലകനുമാണ് തായ്ലാന്‍റിലെ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയത്. ആയിരത്തിലധികം പേർ പങ്കെടുത്ത 9 ദിവസം നീണ്ട തെരച്ചിലിന് ശേഷമാണ് ഗുഹയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ സാധിച്ചത്. മൂന്ന് ദിവസത്തെ കഠിന പരിശ്രമത്തിന് ശേഷമാണ് ഗുഹയില്‍ നിന്ന് ഓരോരുത്തരെയായി പുറത്തെത്തിച്ചത്. 90 മുങ്ങല്‍ വിദഗ്ധരടങ്ങിയ സംഘം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തിരുന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു മുങ്ങല്‍ വിദഗ്ധന് ജീവന്‍ നഷ്ടമായിരുന്നു.

11 മുതല്‍ 16 വയസ് വരെ പ്രായമുള്ള കുട്ടികളായിരുന്നു ഗുഹയില്‍ കുടുങ്ങിയത്. സംഘം ഗുഹയ്ക്കുള്ളില്‍ കയറിയതിന് പിന്നാലെ മഴ പെയ്ത് ഗുഹയിൽ വെള്ളം കയറിയതോടെയാണ് ഇവര്‍ പുറത്തുവരാൻ കഴിയാതെ ഗുഹയില്‍ കുടുങ്ങിയത്.  എന്നാല്‍ ഗുഹയ്ക്ക് പുറത്തുണ്ടായിരുന്ന ഇവരുടെ ബാഗുകളും ഷൂസുകളും വനപാലകര്‍ കണ്ടതാണ് വിനോദസഞ്ചാര സംഘത്തിന് തുണയായത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കനാലിൽ വീണുപോയ നായ്ക്കുട്ടിക്ക് രക്ഷകരായി വിദ്യാർത്ഥികൾ; സാഹസികമെന്ന് കാഴ്ചക്കാർ

Next Post

പ്രവ‍ര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ നേതൃത്വം: നോമിനേഷനിലൂടെ സമിതിയെ തെരഞ്ഞെടുക്കും

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പ്രവ‍ര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ നേതൃത്വം: നോമിനേഷനിലൂടെ സമിതിയെ തെരഞ്ഞെടുക്കും

പ്രവ‍ര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ നേതൃത്വം: നോമിനേഷനിലൂടെ സമിതിയെ തെരഞ്ഞെടുക്കും

സിപിഎം ഭീകര സംഘടനയായി അധഃപതിച്ചു, മുഖ്യമന്ത്രിയും സര്‍ക്കാരും സ്വപ്നയെ ഇടനിലക്കാരിയാക്കി: വിഡി സതീശൻ

സിപിഎം ഭീകര സംഘടനയായി അധഃപതിച്ചു, മുഖ്യമന്ത്രിയും സര്‍ക്കാരും സ്വപ്നയെ ഇടനിലക്കാരിയാക്കി: വിഡി സതീശൻ

നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

മോഷ്ടിച്ച ബൈക്കിൽ വ്യാജ നമ്പർ; പോലീസിനെ കണ്ടപ്പോൾ വണ്ടിയുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു; യുവാവ് അറസ്റ്റിൽ

സില്‍വര്‍ ലൈനില്‍ പ്രതിഷേധം കടുപ്പിക്കും ; നൂറ് ജനസദസ്സുകള്‍ പൂര്‍ത്തിയാക്കാന്‍ യുഡിഎഫ്

അഭിനവ സർ സിപിയായി പിണറായി മാറി, ജനാധിപത്യ സമരങ്ങളെ അടിച്ചമർത്തുകയാണെന്ന് എംഎം ഹസ്സന്‍

ഹൈക്കോടതിയിൽ കേസ് പരിഗണിക്കുക വനിതാ ജഡ്ജിമാർ മാത്രം അടങ്ങുന്ന ഫുൾ ബെഞ്ച് ; ചരിത്രം

നടി കേസ് : 'വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി സമയം വേണം'; വിചാരണ കോടതി റിപ്പോർട്ട് ഹൈക്കോടതിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In