തിരുവനന്തപുരം : തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ വിദേശ വനിത തിരയിൽപ്പെട്ട് മരിച്ചു. കോവളത്തിന് സമീപം പുളിങ്കുടി ബീച്ചിലാണ് സംഭവം. അമേരിക്കൻ സ്വദേശിനി ബ്രിജിത് ഷാർലറ്റ് ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ആഴിമലയിലെ സ്വകാര്യ റിസോർട്ടിൽ താമസിച്ചു വരികയായിരുന്നു ബ്രിജിത്. ഇവരെ രക്ഷിക്കാൻ ഇറങ്ങിയ പ്രദേശവാസിയും തിരയിൽപ്പെട്ടിരുന്നു. കൂടുതൽ പേരെത്തിയാണ് ഇയാളെ രക്ഷിച്ചത്.