തിരുവനന്തപുരം : വിദേശത്തുനിന്ന് എത്തുന്നവര്‍ കോവിഡ് ലക്ഷണങ്ങളുണ്ടെങ്കില്‍ മാത്രം പരിശോധിച്ചാല്‍ മതിയെന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ലക്ഷണമുള്ളവര്‍ക്കു മാത്രമേ സമ്പര്‍ക്ക വിലക്കും ബാധകമാകൂ. വിമാനമിറങ്ങുന്നതിന്റെ 8-ാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്ന വ്യവസ്ഥ മാറ്റണമെന്ന ആരോഗ്യ വിദഗ്ധ സമിതിയുടെ നിര്‍ദേശവും യോഗം അംഗീകരിച്ചു. വിമാനത്താവളങ്ങളില്‍ റാപ്പിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്ക് അന്യായ നിരക്ക് ഈടാക്കരുതെന്നു യോഗം നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനു നിര്‍ദേശം നല്‍കി.