തിരുവനന്തപുരം: കൊല്ലം തെന്മല സെന്തുരുണി വന്യ ജീവി സാങ്കേതത്തിൽ 15 സീറ്റ് ബോട്ട് വാങ്ങാതെ ബോട്ട് കിട്ടിയതായി രേഖകൾ ഉണ്ടാക്കി 30 ലക്ഷത്തിൽ അധികം രൂപയുടെ ക്രമക്കേട് നടത്തിയതില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം. അഴിമതി നടത്തിയ വനം വകുപ്പിലെയും സിഡ്കോയിലെയും ഉദ്യോഗസ്ഥരുൾപ്പെടെ ഉള്ളവർക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവായി.
തിരുവനന്തപുരം സ്‌പെഷ്യൽ ജഡ്ജ് ആൻഡ് എൻക്വയറി കമ്മിഷണർ ജി ഗോപകുമാർ തിരുവനന്തപുരം വിജിലൻസ് യൂണിറ്റിനാണ് ഉത്തരവു നൽകിയത്. സെന്തുരുണി മുൻ വൈൽഡ് ലൈഫ് വാർഡൻ ലക്ഷ്മി, സിഡ്കോ മുൻ എം ഡി സജി ബഷീർ, ബോട്ട് വിതരണ കമ്പനിയായ നോട്ടിക്കൽ ലൈൻസ് ഉടമ കൃഷ്ണകുമാർ എന്നിവർക്കെതിരെ ബിജെപി നേതാവ് ആർ എസ് രാജീവ് നൽകിയ പരാതിയിന്മേലാണ് വിജിലൻസ് കോടതിയുടെ ഉത്തരവ്.