ആലുവ ∙ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ജർമനിയിലേക്ക്. ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പടരുന്നതിനിടെയാണ് അദ്ദേഹം ജർമനിയിലേക്കു പോകുന്നത്. രാജഗിരി ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം വിശ്രമത്തിലാണ് ഉമ്മൻചാണ്ടി. തിങ്കളാഴ്ച യാത്ര തിരിക്കുമെന്നാണു സൂചന.