കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സിസ്റ്റർ ലിനിയുടെ ഓർമ്മകൾ മുൻപിൽ മുൻ മന്ത്രി കെ.കെ. ശൈലജ. വടകര പാർലമെൻറ് മണ്ഡലം സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ സജീവമായി പ്രചരണ രംഗത്താണ് ശൈലജ. ബുധനാഴ്ച പേരാമ്പ്ര മണ്ഡലത്തിലായിരുന്നു പര്യടനം. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ചങ്ങരോത്ത് പഞ്ചായത്തിലെ നിവാസികളോടും പേരാമ്പ്ര താലൂക്ക് ആശുപത്രി ജീവനക്കാരോടും വോട്ടഭ്യർത്ഥിച്ചു. ഒട്ടേറെ ഓർമ്മകളുണർത്തുന്ന സന്ദർശനമാണിതെന്ന് ശൈലജ ഫേസ് ബുക്കിൽ കുറിച്ചു. നിപ്പ വൈറസ് ആദ്യമായി പ്രത്യക്ഷപ്പെട്ടത് ചെങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ സൂപ്പി കട എന്ന കൊച്ചു പ്രദേശത്താണ്. തൊട്ടടുത്തുള്ള ആശുപത്രി എന്ന നിലയിൽ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലായിരുന്നു രോഗബാധിതരെ ആദ്യമായി ചികിത്സിച്ചത്.
രോഗീപരിചരണത്തിനിടെയാണ് പ്രിയ ലിനിക്ക് നിപ വൈറസ് ബാധ ഉണ്ടായത്. ആതുരസേവനത്തിനിടയാണ് ലിനി രോഗബാധിതയായി മരണപ്പെടുന്നത്. ആരോഗ്യമേഖലയുടെ സേവനസന്നദ്ധതയുടെയും അർപ്പണ മനോഭാവത്തിൻ്റെയും പ്രതീകമാണ് ലിനി. ലിനിയെക്കുറിച്ചുള്ള ഓർമ്മകൾ എപ്പോഴും വേദനിപ്പിക്കുന്ന അനുഭവമാണ്. ഇതേ സമയം തന്നെ ത്യാഗത്തിന്റെ പ്രതീകം ആയിട്ടുള്ള ലിനി ഈ നാടിൻ്റെ അഭിമാനമാണെന്ന് ശൈലജ ഫേസ് ബുക്കിൽ കുറിച്ചു.
കുറിപ്പ് പൂർണരൂപത്തിൽ
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ചങ്ങരോത്ത് പഞ്ചായത്തിലെ നിവാസികളോടും പേരാമ്പ്ര താലൂക്ക് ആശുപത്രി ജീവനക്കാരോടും വോട്ടഭ്യർത്ഥിച്ചു. ഒട്ടേറെ ഓർമ്മകളുണർത്തുന്ന സന്ദർശനമായിരുന്നു അത്. നിപ്പ വൈറസ് ആദ്യമായി പ്രത്യക്ഷപ്പെട്ടത് ചെങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ സൂപ്പി കട എന്ന കൊച്ചു പ്രദേശത്താണ്. തൊട്ടടുത്തുള്ള ആശുപത്രി എന്ന നിലയിൽ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലായിരുന്നു രോഗബാധിതരെ ആദ്യമായി ചികിത്സിച്ചത്.
രോഗീപരിചരണത്തിനിടെയാണ് പ്രിയ ലിനിക്ക് നിപ വൈറസ് ബാധ ഉണ്ടായത്. ആതുരസേവനത്തിനിടയാണ് ലിനി രോഗബാധിതയായി മരണപ്പെടുന്നത്. ആരോഗ്യമേഖലയുടെ സേവനസന്നദ്ധതയുടെയും അർപ്പണ മനോഭാവത്തിൻ്റെയും പ്രതീകമാണ് ലിനി. ലിനിയെക്കുറിച്ചുള്ള ഓർമ്മകൾ എപ്പോഴും വേദനിപ്പിക്കുന്ന അനുഭവമാണ്. ഇതേ സമയം തന്നെ ത്യാഗത്തിന്റെ പ്രതീകം ആയിട്ടുള്ള ലിനി ഈ നാടിൻ്റെ അഭിമാനമാണ്. ലിനിയുടെ ഓർമ്മകൾക്ക് മുൻപിൽ ഒരുപിടി സ്നേഹപ്പൂക്കൾ അർപ്പിക്കുന്നു.