ഇസ്ലാമാബാദ് > രാജ്യരഹസ്യങ്ങൾ ചോർത്തിയെന്ന കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് കളിക്കാരനുമായിരുന്ന ഇമ്രാൻ ഖാനെ 10 വർഷം തടവിന് ശിക്ഷിച്ചു. ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരുന്നപ്പോൾ വാഷിംഗ്ടണിലെ പാകിസ്ഥാൻ അംബാസഡർ ഇസ്ലാമാബാദിലേക്ക് അയച്ച രഹസ്യ നയതന്ത്ര കത്തിടപാടുകൾ ചോർന്നതാണ് കേസ്.
2022-ൽ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട ഇമ്രാൻഖാൻ നിലവിൽ അഴിമതിക്കേസിൽ 3 വർഷത്തേക്ക് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. പാകിസ്ഥാനിൽ പൊതു തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ശിക്ഷാവിധി വരുന്നത്. തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും രാഷ്ട്രീയ പ്രേരിതമാണെന്ന് ഇമ്രാൻഖാൻ പറഞ്ഞു.
ഇമ്രാൻ ഖാൻ്റെ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പാർട്ടിയുടെ വൈസ് ചെയർമാനും മുൻ വിദേശകാര്യ മന്ത്രിയുമായ ഷാ മഹ്മൂദ് ഖുറേഷിയേയും പ്രത്യേക കോടതി 10 വർഷത്തെ തടവിനും ശിക്ഷിച്ചു.