ന്യൂഡല്‍ഹി : പഞ്ചാബില്‍ കഴിഞ്ഞ വര്‍ഷം അമരിന്ദര്‍ സിങ്ങിനെ മാറ്റിയതിനു പിന്നാലെ മുഖ്യമന്ത്രിയാവാന്‍ പാര്‍ട്ടിയില്‍ ഭൂരിപക്ഷം എംഎല്‍എമാരും പിന്തുണച്ചത് തന്നെയാണെന്നും ചരണ്‍ജിത് സിങ് ഛന്നിക്കൊപ്പം 2 പേര് മാത്രമാണു നിന്നതെന്നും മുന്‍ പിസിസി പ്രസിഡന്റ് സുനില്‍ ഝാക്കറുടെ വെളിപ്പെടുത്തല്‍. ഈ മാസം 20ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് പ്രഖ്യാപിക്കാനിരിക്കെയാണ്, പാര്‍ട്ടിക്കുള്ളില്‍ കലാപമുണ്ടാക്കാന്‍ വീര്യമുള്ള വെളിപ്പെടുത്തല്‍ ഝാക്കര്‍ നടത്തിയത്. മത്സരിക്കുന്ന അബോഹര്‍ മണ്ഡലത്തിലെ പ്രചാരണത്തില്‍നിന്നുള്ള വിഡിയോ ദൃശ്യമാണ് ഇന്നലെ പുറത്തുവന്നത്.