തൃശ്ശൂർ: തൃശ്ശൂർ പഴുവിൽ യുവതിയെ ഭർതൃഗൃഹത്തിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. മൂത്തേരി ദീപുവിൻ്റെ ഭാര്യ സ്മിതയാണ് മരിച്ചത്. 45 വയസായിരുന്നു. കോഴിക്കോട് സ്വദേശിനിയാണ് സ്മിത. മൃതദേഹം പൂർണ്ണമായും കത്തിയ നിലയിലാണ്. വീടിന്റെ മുകൾ നിലയിൽ ബാത്ത് റൂമിലാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ബാംഗ്ലൂരിൽ താമസമാക്കിയ ഇവർ ഒരാഴ്ച മുൻപാണ് ഭർത്താവിന്റെ വീട്ടിലേക്ക് വന്നത്.