റിയാദ്: സൗദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസ്സയില്‍ വീടിന് തീപിടിച്ച് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാലു കുട്ടികള്‍ മരിച്ചു. അബൂതോര്‍ ഗ്രാമത്തിലാണ് സൗദി പൗരെന്റ വീടിന് തീപിടിച്ചത്. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്താണ് തീ ആളിപ്പടര്‍ന്നത്. നാഷനല്‍ ജസ്റ്റീസ് ക്ലബിലെ ഫെന്‍സിങ് പരിശീലകന് അലി ബിന്‍ ഇബ്രാഹിം അല്‍ ഉബൈദിന്റെ മക്കളായ ഹിബ (ഒമ്പത്), ഹുസൈന് (ഒമ്പത്), ലയാന് (രണ്ട്), റഹഫ് (ഒന്ന്) എന്നിവരാണ് മരിച്ചത്. അല്‍ ഇംറാന്‍ സ്ട്രീറ്റില്‍ ഇവര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ താഴെ നിലയിലാണ് ആദ്യം തീ പിടിച്ചത്. പിന്നീട് രണ്ടാം നിലയിലേക്ക് പടരുകയായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. സംഭവമുണ്ടായ ഉടന്‍ സിവില്‍ ഡിഫന്‍സ് തീയണച്ച് രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റ കുട്ടികളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് നാല് കുട്ടികളും മരണത്തിന് കീഴടങ്ങുകയായിരുന്നു.