• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, December 15, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അമ്മത്തൊട്ടിലിൽ നാല് ദിവസം മാത്രം പ്രായമായ പുതിയ അതിഥി; ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന് പേര് ‘പ്രഗ്യാൻ ചന്ദ്ര’

by Web Desk 04 - News Kerala 24
August 26, 2023 : 10:05 am
0
A A
0
അമ്മത്തൊട്ടിലിൽ നാല് ദിവസം മാത്രം പ്രായമായ പുതിയ അതിഥി; ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന് പേര് ‘പ്രഗ്യാൻ ചന്ദ്ര’

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തെ ഹൈടെക് അമ്മത്തൊട്ടിലിൽ പൊക്കിൾക്കൊടി വേർപിരിയാത്ത നാലു ദിവസം മാത്രം പ്രായം തോന്നിക്കുന്ന ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ ലഭിച്ചു. രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മായാ മുദ്ര പതിപ്പിച്ച ചന്ദ്രയാൻ മൂന്നിന്റെ സോഫ്റ്റ് ലാന്റിങും ചെസ് ലോകകപ്പ് ഫൈനലിൽ പ്രഗ്നാനന്ദയുടെ വെള്ളിത്തിളക്കത്തിന്റെയും ദിവസമായിരുന്നു അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയെത്തിയത്. വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് അമ്മത്തൊട്ടിലിൽ ലഭിച്ച വിശിഷ്ടാതിഥിക്ക് ‘പ്രഗ്യാൻ ചന്ദ്ര’ എന്നു പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺ ഗോപി പത്രക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന ഇസ്രോ വികസിപ്പിച്ച് രാജ്യം അഭിമാനം കൊണ്ട ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3-ൻറെ ഭാഗമായ റോവറിൻറെ ഓർമ്മയ്ക്കായും ചെസ് താരം പ്രഗ്നാനന്ദയോടുള്ള ആദരവിന്റെ സൂചനയായുമാണ് കുഞ്ഞിന് ഈ പേര് നല്‍കിയത്.

കുരുന്നുകൾ ഉപേക്ഷിക്കപ്പെടുമ്പോൾ ഏറ്റുവാങ്ങാൻ സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനത്ത് ഇക്കഴിഞ്ഞ ജനുവരിയിൽ ആധുനിക സാങ്കേതിക വിദ്യയോടെ നവീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത അമ്മത്തൊട്ടിലിൽ ലഭിക്കുന്ന മൂന്നാമത്തെ കുഞ്ഞാണ് പ്രഗ്യാൻ. അതിഥിയുടെ വരവ് അറിയിച്ചുകൊണ്ട് ദത്തെടുക്കൽ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുള്ള മോണിറ്ററിൽ കുട്ടിയുടെ ചിത്രവും ഭാരവും രേഖപ്പെടുത്തി ക്കൊണ്ടുള്ള സന്ദേശം എത്തി. ഒപ്പം ബീപ് സൈറണും മുഴങ്ങി. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സും ആയമാരും സുരക്ഷാ ജീവനക്കാരും തൊട്ടിലിൽ ഓടിയെത്തി പരിചരണത്തിനായി ദത്തെടുക്കൽ കേന്ദ്രത്തിലെത്തിച്ച കുട്ടിയെ ആരോഗ്യ പരിശോധനയ്ക്കായി രാത്രി 8.30-ന് തൈക്കാട് കുട്ടികളുടേയും സ്ത്രീകളുടേയും ആശുപത്രിയിൽ എത്തിച്ചു. ഡോക്ടറുടെ നിർദ്ദേശാനുസരണം തുടർചികിത്സയ്ക്കായി കുട്ടി ഇതേ ആശുപത്രിയിൽ കഴിയുകയാണ്.

ശിശുക്കളുമായി ഉപേക്ഷിക്കാൻ എത്തുന്നവരുടെ സ്വകാര്യത ഉറപ്പുവരുത്താൻ ജില്ലകളിൽ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ നിന്ന് സൗകര്യപ്രദമായ സ്ഥലത്തേക്ക് അമ്മത്തൊട്ടിലുകള്‍ മാറ്റി സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലകളിൽ സ്പോൺസർമാരുടെ സഹായത്തോടെ മാറ്റി സ്ഥാപിക്കാവുന്ന കൂടുതൽ അമ്മത്തൊട്ടിലുകൾ സ്ഥാപിക്കും. ഹൈടെക് അല്ലാത്ത അമ്മത്തൊട്ടിലുകൾ പത്തു ലക്ഷത്തിൽ പരം രൂപ ചെലവഴിച്ച് ഹൈടെക് ആക്കും. കോഴിക്കോട്, മുൻ എം.എൽ.എ., എ. പ്രദീപ് കുമാർ, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. എന്നിവരുടെ ഫണ്ട് ഉപയോഗിച്ച് ബീച്ച് ആശുപത്രിയിൽ അമ്മത്തൊട്ടിൽ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. അമ്മത്തൊട്ടിൽ നിലവിലില്ലാത്ത പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിൽ എം.എൽ.എ. മാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്നും ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം , കാസർഗോഡ് എന്നീ ദത്തെടുക്കൽ കേന്ദ്രങ്ങളിലും എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ ശിശുപരിചരണ കേന്ദ്രങ്ങളിലുമായി 141 കുട്ടികളാണ് നിലവിൽ പരിചരണയിലുള്ളത്. 2002 നവംബർ 14-ന് തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ച ശേഷം സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലുകൾ വഴി ലഭിക്കുന്ന 584-ാ മത്തെ കുട്ടിയും തിരുവനന്തപുരം അമ്മത്തോട്ടിലിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ശേഷം ലഭിക്കുന്ന മൂന്നാമത്തെ കുഞ്ഞുമാണ് പ്രഗ്യാൻ.കുഞ്ഞിൻറെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പട്ടാളവേഷത്തില്‍ ആഫ്രിക്കയെ ഞെട്ടിച്ച് ഇന്ത്യയുടെ സ്വന്തം ജിംനി

Next Post

വയനാട് കണ്ണോത്ത് മല അപകടത്തിൽ മരിച്ചവർക്കുള്ള നഷ്ടപരിഹാര വിതരണം വേഗത്തിലാക്കും: മന്ത്രി എ കെ ശശീന്ദ്രൻ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
വയനാട് കണ്ണോത്ത് മല അപകടത്തിൽ മരിച്ചവർക്കുള്ള നഷ്ടപരിഹാര വിതരണം വേഗത്തിലാക്കും: മന്ത്രി എ കെ ശശീന്ദ്രൻ

വയനാട് കണ്ണോത്ത് മല അപകടത്തിൽ മരിച്ചവർക്കുള്ള നഷ്ടപരിഹാര വിതരണം വേഗത്തിലാക്കും: മന്ത്രി എ കെ ശശീന്ദ്രൻ

കൂട്ടബലാത്സംഗം, ഇരട്ടക്കൊലപാതകം: കൗമാരക്കാരന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് പോക്‌സോ കോടതി

കൂട്ടബലാത്സംഗം, ഇരട്ടക്കൊലപാതകം: കൗമാരക്കാരന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് പോക്‌സോ കോടതി

വടകരയിൽ ലോറിയിൽ കൊണ്ടുപോയ ജെസിബി കാറിന് മുകളിൽ തട്ടി അപകടം

വടകരയിൽ ലോറിയിൽ കൊണ്ടുപോയ ജെസിബി കാറിന് മുകളിൽ തട്ടി അപകടം

സൗദി അറേബ്യയില്‍ മികച്ച തൊഴില്‍ അവസരങ്ങള്‍; ഇപ്പോള്‍ അപേക്ഷിക്കാം, ഇന്റര്‍വ്യൂ തിങ്കളാഴ്ച മുതല്‍ നാല് ദിവസം

സൗദി അറേബ്യയില്‍ മികച്ച തൊഴില്‍ അവസരങ്ങള്‍; ഇപ്പോള്‍ അപേക്ഷിക്കാം, ഇന്റര്‍വ്യൂ തിങ്കളാഴ്ച മുതല്‍ നാല് ദിവസം

ഓ​ഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനം; ചന്ദ്രയാന്‍ 3 വിജയശില്‍പികളെ നേരിട്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി

ഓ​ഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനം; ചന്ദ്രയാന്‍ 3 വിജയശില്‍പികളെ നേരിട്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In