കുവൈത്ത് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിനും ഓണ്‍ലൈനിലൂടെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനും നാല് പ്രവാസികള്‍ അറസ്റ്റിലായി. രണ്ട് വ്യത്യസ്‍ത സംഭവങ്ങളിലാണ് ഇവരെ പിടികൂടിയതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രസ്‍താവനയിലൂടെ അറിയിച്ചു.
സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനും അനാശാസ്യ പ്രവര്‍ത്തനങ്ങളും വേശ്യാവൃത്തിയും പ്രോത്സാഹിപ്പിച്ചെന്നും പൊതുധാര്‍മികതയ്ക്ക് വിരുദ്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ടുവെന്നും ആരോപിച്ചാണ് ഒരാളെ പിടികൂടിയത്. തുടര്‍ നടപടികള്‍ക്കായി ഇയാളെ പിന്നീട് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. അതേസമയം സാല്‍മിയില്‍ സുരക്ഷാ വിഭാഗങ്ങള്‍ നടത്തിയ റെയ്‍ഡിലാണ് മറ്റ് മൂന്ന് പേര്‍ അറസ്റ്റിലായത്. വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടുവെന്ന കുറ്റം ചുമത്തിയാണ് ഇവരുടെ അറസ്റ്റ്. ശേഷം ഇവരെയും തുടര്‍ നടപടികള്‍ക്കായി കൈമാറി. താമസ നിയമങ്ങള്‍ക്ക് വിരുദ്ധമായി കുവൈത്തില്‍ കഴിഞ്ഞുവന്നിരുന്ന മറ്റൊരു യുവതിയെയും പരിശോധനയ്ക്കിടെ അറസ്റ്റ് ചെയ്‍തു. സ്‍പോണ്‍സറുടെ അടുത്ത് നിന്ന് ഒളിച്ചോടിയതിന് ഇവര്‍ക്കെതിരെ നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു. ഇവരെയും നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ക്ക് കൈമാറി.