• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, December 22, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

സ്ത്രീകളിൽ ഹൃദയാഘാത സാധ്യത കുറയ്ക്കാൻ നാല് കാര്യങ്ങൾ ശ്രദ്ധിക്കാം

by Web Desk 06 - News Kerala 24
March 25, 2023 : 11:56 am
0
A A
0
സ്ത്രീകളിൽ ഹൃദയാഘാത സാധ്യത കുറയ്ക്കാൻ നാല് കാര്യങ്ങൾ ശ്രദ്ധിക്കാം

പുരുഷൻമാരിൽ മാത്രമല്ല സ്ത്രീകളിലും ഹൃദയ സംബന്ധമായ രോഗങ്ങൾ കൂടിവരികയാണെന്നാണ് റിപ്പോർട്ടുകൾ. ആഗോളതലത്തിൽ സ്ത്രീകളിലെ മരണത്തിന്റെ പ്രധാന കാരണം ഹൃദ്രോ​ഗമാണ്. പലപ്പോഴും സ്ത്രീകൾക്ക് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ പ്രകടമാകുന്നത് കുറവായിരിക്കും.

പലപ്പോഴും വളരെ വെെകിയാകും ലക്ഷണങ്ങൾ  പ്രകടിപ്പിക്കുക. ചില സമയങ്ങളിൽ ഹൃദയാഘാതത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് സ്ത്രീകൾക്ക് രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നതായി ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

‘ഏറ്റവും സാധാരണമായ ഹൃദയാഘാതമാണ് കൊറോണറി ആർട്ടറി ഡിസീസ് രൂപപ്പെട്ട തടസ്സം മൂലമുള്ള ഹൃദയാഘാതം. പ്രധാന കൊറോണറി ധമനികളിലെ തടസ്സത്തിന്റെ തെളിവുകളില്ലാതെ സ്ത്രീകൾക്ക് പലപ്പോഴും നെഞ്ചുവേദന ഉണ്ടാകാറുണ്ട്…’ –  കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റിയിലെ കാർഡിയോളജി കൺസൾട്ടന്റ് ഡോ. ടെഫി ജോസ് പറഞ്ഞു.

‘ആർത്തവവിരാമത്തിന് സമീപമോ അതിനുശേഷമോ മധ്യകാലഘട്ടത്തിലെ സ്ത്രീകൾക്കാണ് ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളത്. ഈസ്ട്രജൻ എന്ന ഹോർമോൺ HDL (നല്ല) കൊളസ്‌ട്രോളിന്റെ അളവ് ഉയർത്തുകയും ധമനികളെ വഴക്കമുള്ളതാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ആർത്തവവിരാമത്തിന് ശേഷം, ഈസ്ട്രജന്റെ അളവ് കുറയുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഉയർന്ന കൊളസ്ട്രോളിന്റെ അളവ്, പ്രത്യേകിച്ച് ചീത്ത കൊളസ്ട്രോൾ, പുകവലി തുടങ്ങിയ പരമ്പരാഗത അപകട ഘടകങ്ങളാണ് സ്ത്രീകളിലും പുരുഷന്മാരിലും ഹൃദ്രോഗത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട അപകട ഘടകങ്ങൾ…’ – ഡോ. ടെഫി ജോസ് പറഞ്ഞു.

‘പ്രമേഹമുള്ള പുരുഷന്മാരേക്കാൾ പ്രമേഹമുള്ള സ്ത്രീകൾക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണ്. പ്രമേഹരോഗികളല്ലാത്ത സ്ത്രീകളെ അപേക്ഷിച്ച് മാരകമായ കൊറോണറി ആർട്ടറി രോഗത്തിനുള്ള സാധ്യത 3 മടങ്ങ് കൂടുതലാണ്. വൈകാരിക സമ്മർദ്ദവും വിഷാദവും സ്ത്രീകളുടെ ഹൃദയത്തെ പ്രതികൂലമായി ബാധിക്കുന്നു. കൂടാതെ, ഇത് ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതും ശുപാർശ ചെയ്യുന്ന ചികിത്സകൾ പാലിക്കുന്നതും കൂടുതൽ ബുദ്ധിമുട്ടാക്കിയേക്കാം…’ – ഡോ. ടെഫി ജോസ് പറഞ്ഞു.

ഉയർന്ന കൊളസ്ട്രോൾ, രക്തസമ്മർദ്ദം, പ്രമേഹം, പുകവലി, പൊണ്ണത്തടി തുടങ്ങി കൊറോണറി ആർട്ടറി രോഗത്തിനുള്ള നിരവധി പരമ്പരാഗത അപകട ഘടകങ്ങൾ സ്ത്രീകളെയും പുരുഷന്മാരെയും ബാധിക്കുമെന്ന് ബെംഗളൂരുവിലെ ബിജിഎസ് ഗ്ലെനീഗിൾസ് ഗ്ലോബൽ ഹോസ്പിറ്റലിലെ എച്ച്ഒഡിയും സീനിയർ കൺസൾട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുമായ ഡോ.രവീന്ദ്രനാഥ് റെഡ്ഡി പറഞ്ഞു. എന്നാൽ ഈ പരമ്പരാഗത അപകട ഘടകങ്ങൾ പുരുഷന്മാരേക്കാൾ സ്ത്രീകളിൽ കൂടുതൽ ഗുരുതരമായ രോഗത്തിന് കാരണമാകുന്നു.

 ഹൃദ്രോഗം ഉണ്ടാകുന്നതിന് പിന്നിലെ 4 കാരണങ്ങൾ…

പ്രമേഹം…

പ്രമേഹമുള്ള സ്ത്രീകൾക്ക് പ്രമേഹമുള്ള പുരുഷന്മാരേക്കാൾ ഹൃദ്രോഗം വരാനുള്ള സാധ്യത രണ്ടോ നാലോ മടങ്ങ് കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. കൂടാതെ നിശബ്ദ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

രക്താതിമർദ്ദം…

60 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് പക്ഷേ അത് നന്നായി കൈകാര്യം ചെയ്യാനുള്ള സാധ്യത കുറവാണ്.

പുകവലി…

പുകവലിക്കുന്ന സ്ത്രീകൾക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത മൂന്നിരട്ടിയാണ്. സിഗരറ്റ് പുകയിലെ രാസവസ്തുക്കൾ രക്തം കട്ടിയാകുകയും സിരകളിലും ധമനികളിലും കട്ടപിടിക്കുകയും ചെയ്യുന്നു. കട്ടപിടിക്കുന്നതിൽ നിന്നുള്ള തടസ്സം ഹൃദയാഘാതത്തിനും പെട്ടെന്നുള്ള മരണത്തിനും ഇടയാക്കും. തലച്ചോറിനുള്ളിലെ രക്തപ്രവാഹം തടസ്സപ്പെടുമ്പോൾ തലച്ചോറിന്റെ പ്രവർത്തനക്ഷമത നഷ്ടപ്പെടുന്നതാണ് സ്ട്രോക്ക്. മസ്തിഷ്കാഘാതം സ്ഥിരമായ മസ്തിഷ്ക ക്ഷതത്തിനും മരണത്തിനും കാരണമാകും.

സമ്മർദ്ദം…

സ്ത്രീകൾക്ക് മാനസിക-സാമൂഹിക സമ്മർദ്ദവും വിഷാദവും അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ വികസിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചേക്കാം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അമൃത്പാൽസിങിനായുള്ള തെരച്ചിൽ ഏഴാം ദിവസത്തിലേക്ക്; ദില്ലിയിലും അന്വേഷണം ആരംഭിച്ചു

Next Post

‘എല്ലാ അഴിമതിക്കാർക്കും മോദി എന്ന പേരുണ്ട്’; ഖുശ്ബുവിന്റെ പഴയ പോസ്റ്റ് തിരിച്ചടിക്കുന്നു

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
‘എല്ലാ അഴിമതിക്കാർക്കും മോദി എന്ന പേരുണ്ട്’; ഖുശ്ബുവിന്റെ പഴയ പോസ്റ്റ് തിരിച്ചടിക്കുന്നു

'എല്ലാ അഴിമതിക്കാർക്കും മോദി എന്ന പേരുണ്ട്'; ഖുശ്ബുവിന്റെ പഴയ പോസ്റ്റ് തിരിച്ചടിക്കുന്നു

പൊതുമേഖല പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍, പാര്‍ട്ടി അറിഞ്ഞിരുന്നില്ലെന്ന് എം വി ഗോവിന്ദന്‍

'രാഹുൽ ഗാന്ധിക്ക് വേണ്ടി സിപിഎം തെരുവിൽ പ്രതിഷേധിക്കും, ഉപതെരഞ്ഞെടുപ്പ് നേരിടാനും തയ്യാർ'; എംവി ഗോവിന്ദൻ

‘ചാന്‍സലറെ മാറ്റാനുള്ള ബില്ലിനെ എതിര്‍ക്കും’, ബില്‍ പാസായാല്‍ ഉന്നതവിദ്യഭ്യാസ രംഗം തകരുമെന്ന് സതീശന്‍

'ഇടത് പിന്തുണ സോഷ്യൽ മീഡിയയിൽ മാത്രം, രാഹുൽ വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഇരട്ട നിലപാട്': സതീശൻ

‘കേരളത്തിലും ഡബിൾ എഞ്ചിൻ സർക്കാർ വരും, മോദിയുടെ വാക്കുകൾ കരുത്ത്’; ബിജെപി ഭരണം പിടിക്കുമെന്ന് കെ സുരേന്ദ്രൻ

'ഉപ്പുതിന്നവരാരും വെള്ളം കുടിക്കാതിരിക്കില്ല. അത് നാഷണൽ ഹെറാൾഡ് ആയാലും ലൈഫ് മിഷനായാലും' കെ സുരേന്ദ്രന്‍

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

'ബാങ്ക് ജീവനക്കാർ മരുമക്കളുടെ മുന്നിൽ വെച്ച് ഭീഷണിപ്പെടുത്തി'; ആലപ്പുഴയിൽ 54 കാരൻ മരിച്ച നിലയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In