ഡല്‍ഹി: മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസും നിലവില്‍ എംപിയുമായ രഞ്ജന്‍ ഗൊഗോയിക്കെതിരെ രാജ്യസഭയില്‍ പ്രതിഷേധം. നാല് വനിതാ എംപിമാര്‍ അദ്ദേഹത്തിന്റെ സംസാരം ബഹിഷ്കരിച്ചു. അദ്ദേഹം സംസാരിക്കുന്നതിനിടെ സമാജ്വാദി പാര്‍ട്ടി എംപി ജയ ബച്ചന്, ശിവസേന (ഉദ്ധവ്) എംപി പ്രിയങ്ക ചതുര്‍വേദി, എന്‍സിപി എംപി വന്ദന ചവാന്, തൃണമൂല്‍ അംഗം സുഷ്മിത ദേവ് എന്നിവര്‍ സഭയില്‍ നിന്നു ഇറങ്ങിപ്പോയി.
രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗിക ആരോപണം ചൂണ്ടിക്കാട്ടിയാണ് വനിതാ എംപിമാരുടെ പ്രതിഷേധം. 2019ലാണ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെ ലൈംഗിക പീഡന ആരോപണം ഉയര്‍ന്നത്. മീടു ആരോപണമാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്നത്. അദ്ദേഹത്തിന്റെ ഓഫീസില്‍ ജോലി ചെയ്തിരുന്നു മുന്‍ ജീവനക്കാരിയാണ് ആരോപണവുമായി രംഗത്തെത്തിയത്. എന്നാല്‍ ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചിരുന്നു.