• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഒന്നരക്കോടി കടക്കാരനിൽ നിന്ന് 45 ദിവസം കൊണ്ട് നാല് കോടിയുടെ അധിപൻ; തക്കാളി കൊണ്ടുവന്ന സൗഭാ​ഗ്യത്തിൽ കർഷകൻ

by Web Desk 06 - News Kerala 24
July 30, 2023 : 9:25 am
0
A A
0
ഹെൽമറ്റ് ധരിച്ചാൽ 1 കിലോ തക്കാളി സമ്മാനം; ഹെൽമറ്റ് ധരിക്കുന്നവര്‍ക്ക് ‘വിലയുള്ള’ സമ്മാനവുമായി ട്രാഫിക് പൊലീസ്

ഹൈദരാബാദ്: കുതിച്ചുയരുന്ന തക്കാളിവില സാഹചര്യം അനുകൂലമാക്കി കർഷകന്റെ വിജയ​ഗാഥ. വെറും 45 ദിവസം കൊണ്ട് നാല് കോടി രൂപയുടെ തക്കാളി വിളവെടുത്ത് വിറ്റാണ് ആന്ധ്രയിലെ കർഷകൻ കോടിപതിയായത്. ടൈംസ് ഓഫ് ഇന്ത്യയാണ് കർഷകന്റെ വിജയകഥ റിപ്പോർട്ട് ചെയ്തത്. ആന്ധ്രാപ്രദേശിലെ ചിറ്റൂർ സ്വദേശിയായ മുരളി എന്ന കർഷകനാണ് തക്കാളികൃഷിയിലൂടെ കോടികൾ സമ്പാദിച്ചത്. വർഷങ്ങൾക്കുമുമ്പ് തക്കാളി വിറ്റ് ഇയാളുടെ പിതാവ് 50,000 രൂപ സമ്പാദിച്ച അന്നുമുതലാണ് മുരളിയും തക്കാളി കൃഷിയിലേക്ക് തിരിഞ്ഞത്. എന്നാൽ, ഇത്തരമൊരു ഭാ​ഗ്യം തന്നെ തേടിയെത്തുമെന്ന് അദ്ദേഹം സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

കഴിഞ്ഞ എട്ട് വർഷമായി മുരളി തക്കാളി കൃഷി ചെയ്യുന്നു. നേരത്തെ, താൻ ഉൽപാദിപ്പിച്ച കാർഷികോൽപ്പന്നങ്ങൾ വിൽക്കാൻ 130 കിലോമീറ്ററിലധികം യാത്ര ചെയ്യേണ്ട അവസ്ഥയുണ്ടായിരുന്നെന്ന് മുരളി പറയുന്നു. കാരകമണ്ഡല വില്ലേജിലെ തന്റെ കുടുംബത്തിന് പാരമ്പര്യമായി ലഭിച്ച 12 ഏക്കർ ഭൂമിയിലാണ് കൃഷി. പിന്നീട് 10 ഏക്കർ കൂടി വാങ്ങി‌ കൃഷി വ്യാപിപ്പിച്ചു. എന്നാൽ, വിലയിടിവും അടിക്കടിയുള്ള പവർകട്ടും കാരണം 1.5 കോടി രൂപ കടത്തിലായി.

എന്നാൽ ഇക്കുറി നല്ല വിളയാണ് ലഭിച്ചത്. തന്റെ എല്ലാ കടങ്ങളും എങ്ങനെ തീർത്തുവെന്നും മുരളി സന്തോഷം പങ്കുവെച്ചു. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഹോർട്ടികൾച്ചർ മേഖലയിൽ തന്നെ നിക്ഷേപിക്കാനാണ് മുരളിയുടെ പദ്ധതി. 20 ഏക്കർ കൂടി സ്വന്തമാക്കി കൂടുതൽ വ്യാപിപ്പിക്കാനാണ് മുരളിയുടെ തീരുമാനം. സഹോദരൻ ചന്ദ്രമൗലി, അമ്മ രാജമ്മ എന്നിവരുടെ സഹായത്തോടെയാണ് മുരളി വിളവിറക്കിയത്. ഓരോ 15 കിലോ പെട്ടിയും 1000-1500 രൂപക്കാണ് വിറ്റുപോയത്. 40000 പെട്ടി തക്കാളി ഇതുവരെ വിറ്റു. കർണാടകയിലെ കോലാർ മാർക്കറ്റിലാണ് ഇവർ വിൽപന നടത്തിയത്. എല്ലാ ചെലവും കഴിഞ്ഞ് 3 കോടി രൂപ ലാഭം കിട്ടിയതായും മുരളിയും സഹോദരനും പറയുന്നു. 15 ദിവസം കൊണ്ട് രണ്ട് കോടി രൂപ വരുമാനം നേടിയ മഹിപാൽ റെഡ്ഡി എന്ന കർഷകനും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഫോട്ടോയെടുക്കുന്നതിനിടെ പുഴയിൽ വീണു; നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി

Next Post

അഞ്ചുവയസുകാരിയുടെ കൊലപാതകത്തിലെ വിമർശനങ്ങളില്‍ പൊലീസ്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
അഞ്ചുവയസുകാരിയുടെ കൊലപാതകത്തിലെ വിമർശനങ്ങളില്‍ പൊലീസ്

അഞ്ചുവയസുകാരിയുടെ കൊലപാതകത്തിലെ വിമർശനങ്ങളില്‍ പൊലീസ്

‘കുഞ്ഞുങ്ങളോട് ഇങ്ങനെ ചെയ്യുന്നവന്മാരെ ശിക്ഷിക്കേണ്ടത് ജനങ്ങൾ’; രോഷം പങ്കിട്ട് സിദ്ദിഖ്

‘കുഞ്ഞുങ്ങളോട് ഇങ്ങനെ ചെയ്യുന്നവന്മാരെ ശിക്ഷിക്കേണ്ടത് ജനങ്ങൾ’; രോഷം പങ്കിട്ട് സിദ്ദിഖ്

നൗഷാദ് ‘തിരോധാന’ കേസ്: ഭാര്യ ഇന്ന് ജയില്‍ മോചിതയാകും

നൗഷാദ് 'തിരോധാന' കേസ്: ഭാര്യ ഇന്ന് ജയില്‍ മോചിതയാകും

യാര്‍ഡില്‍ താക്കോല്‍ സഹിതം കാര്‍, മോഷ്ടിച്ച് യുവാവ്; പെട്രോള്‍ പമ്പില്‍ എത്തിയതോടെ പൊക്കി പൊലീസ്

യാര്‍ഡില്‍ താക്കോല്‍ സഹിതം കാര്‍, മോഷ്ടിച്ച് യുവാവ്; പെട്രോള്‍ പമ്പില്‍ എത്തിയതോടെ പൊക്കി പൊലീസ്

മാട്രിമോണിയൽ സൈറ്റ് വഴി പരിചയം; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി, നിരവധിയിടങ്ങളിൽ തട്ടിപ്പ്, യുവാവ് അറസ്റ്റിൽ

മാട്രിമോണിയൽ സൈറ്റ് വഴി പരിചയം; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി, നിരവധിയിടങ്ങളിൽ തട്ടിപ്പ്, യുവാവ് അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In