ഇന്ത്യക്കാര്‍ക്ക് ഏറെ പ്രയോജനം ലഭിക്കുന്ന പുതിയ ഫീച്ചറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിള്‍ മാപ്പ്‌സ്. കഴിഞ്ഞ ദിവസം ദില്ലിയില്‍ നടന്ന ബില്‍ഡിങ് ഫോര്‍ ഇന്ത്യ എന്ന പരിപാടിയില്‍ വച്ചാണ് പുതിയ ഫീച്ചറുകളെ കമ്പനി പരിചയപ്പെടുത്തിയത്. ഗൂഗിള്‍ മാപ്പ് സ്ട്രീറ്റ് വ്യൂ, ലൈവ് വ്യൂ വാക്കിങ്, ലെന്‍സ് ഇന്‍ മാപ്പ്സ് ഉള്‍പ്പടെയുള്ള നിരവധി ഫീച്ചറുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ രാജ്യത്തെ പൊതുഗതാഗതം, ട്രെയിന്‍ ഗതാഗതം എന്നിവയ്ക്ക് വേണ്ടിയുള്ള സൗകര്യങ്ങളെ കുറിച്ചുള്ള പ്രഖ്യാപനങ്ങളും ഗൂഗിള്‍ നടത്തിയിട്ടുണ്ട്.
വേര്‍ ഇസ് മൈ ട്രെയിന്‍ ഫീച്ചര്‍ ഗൂഗിള്‍ മാപ്പില്‍ ചേര്‍ക്കും. ഇതുവഴി മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ ലോക്കല്‍ ട്രെയിനുകള്‍ എവിടെയാണുള്ളതെന്ന് അറിയാന്‍ സാധിക്കും. ആന്‍ഡ്രോയിഡിലാണ് ആദ്യം ഈ ഫീച്ചറുകള്‍ ലഭ്യമാകുക. ഐഒഎസില്‍ ഉടനെ ഈ ഫീച്ചറുകള്‍ ലഭ്യമാകും. ലൈവ് വ്യൂ വാക്കിങ്, ലെന്‍സ് ഇന്‍ മാപ്പ്സ്, ഫ്യുവല്‍ എഫിഷ്യന്‍ റൂട്ടിങ്, അഡ്രസ് ഡിസ്‌ക്രിപ്റ്റേഴ്സ്, ലോക്കല്‍ ട്രെയിന്‍സ് സപ്പോര്‍ട്ട് തുടങ്ങിയ നിരവധി ഫീച്ചറുകളും ഗൂഗിള്‍ പരിചയപ്പെടുത്തി.
പുതിയ അപ്‌ഡേഷന്‍ അനുസരിച്ച് രാജ്യത്തെ 3,000 നഗരങ്ങളില്‍ ലൈവ് വ്യൂ വാക്കിങ് നാവിഗേഷന്‍ ഫീച്ചര്‍ ലഭ്യമാകും. ആന്‍ഡ്രോയിഡിലാണ് ആദ്യം ഈ ഫീച്ചര്‍ ലഭിക്കുക. ഗൂഗിള്‍ ലെന്‍സ് ഫീച്ചര്‍ മാപ്പ്സില്‍ ഈ ഫീച്ചര്‍ എത്തിയാല്‍ ഫോണിലെ ക്യാമറയുടെ സഹായത്തോടെ പ്രാദേശിക വിവരങ്ങള്‍ കണ്ടെത്താനാകും. 2024 ജനുവരിയില്‍ ഈ ഫീച്ചര്‍ ലഭ്യമായി തുടങ്ങും. ഇന്ധനം ലാഭിക്കാനാവുന്ന റൂട്ടുകള്‍ നിര്‍ദേശിക്കുന്ന ഫ്യുവല്‍ എഫിഷ്യന്റ് റൂട്ടിങ് സംവിധാനവും ഉടനെ നിലവില്‍ വരും. ഏറ്റവും മികച്ച ഇന്ധന ക്ഷമത ലഭിക്കുന്ന റൂട്ട് ഈ ഫീച്ചറിലൂടെ നമുക്ക് അറിയാനാകും. തത്സമയ ട്രാഫിക് അപ്‌ഡേറ്റുകളും റോഡിന്റെ അവസ്ഥകളും വിശകലനം ചെയ്താണിത് സാധ്യമാക്കുന്നത്.