അബുദാബി: യുഎഇയില്‍ ഡിസംബര്‍ മാസത്തെ പുതിയ ഇന്ധനവില പ്രഖ്യാപിച്ചു. ഡിസംബര്‍ മാസത്തിലെ പെട്രോള്‍, ഡീസല്‍ നിരക്കുകളാണ് യുഎഇ ഇന്ധനവില കമ്മറ്റി പ്രഖ്യാപിച്ചത്.
ഡിസംബര്‍ ഒന്നു മുതല്‍ സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 3.30 ദിര്‍ഹമാണ് വില. നവംബറില്‍ ഇത് 3.32 ദിര്‍ഹമായിരുന്നു. സ്പെഷ്യല്‍ 95 പെട്രോളിന് ലിറ്ററിന് 3.18 ദിര്‍ഹമാണ് പുതിയ വില. നവംബറില്‍ 3.20 ദിര്‍ഹമായിരുന്നു. ഡിസംബറില്‍ ഇ പ്ലസ് പെട്രോളിന് ലിറ്ററിന് 3.11 ആണ് വില. എന്നാല്‍ കഴിഞ്ഞ മാസം ഇത് 3.13 ദിര്‍ഹമായിരുന്നു. ഡീസലിന് 3.74 ദിര്‍ഹമാണ് പുതിയ വില. നവംബറില്‍ 4.01 ദിര്‍ഹമായിരുന്നു. 2015 ല്‍ വില നിയന്ത്രണം എടുത്ത് കളഞ്ഞ ശേഷം ഈ ജൂലൈ മാസമാണ് ഇന്ധനവില ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്. 2020ല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഇന്ധന വില മരവിപ്പിച്ചിരുന്നു. 2021 മാര്‍ച്ച് മാസമാണ് ഈ നിയന്ത്രണങ്ങള്‍ നീക്കിയത്.