കോഴിക്കോട്: ജാമിഅ മർകസ് വൈസ് റെക്ടറും ഗവേഷകനുമായ ഡോ. മുഹമ്മദ് റോഷൻ നൂറാനിക്ക് അമേരിക്ക-ഇന്ത്യ സർക്കാരുകൾ സംയുക്തമായി നൽകുന്ന നെഹ്‌റു പോസ്റ്റ് ഡോക്ടറൽ ഫുൾബ്രൈറ്റ് ഫെല്ലോഷിപ്പ്. യു എസ് ഡിപ്പാർട്ട്െമൻറ് ഓഫ് സ്റ്റേറ്റിന്റെയും ഇന്ത്യൻ സർക്കാരിന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെയും ധനസഹായത്തോടെ യുണൈറ്റഡ് സ്റ്റേറ്റ്സ്-ഇന്ത്യ എജ്യുക്കേഷണൽ ഫൗണ്ടേഷൻ(യു.എസ്.ഐ.ഇ.എഫ്) ഏർപ്പെടുത്തിയതാണ് ഈ ഫെല്ലോഷിപ്പ്. ‘ആധുനിക കാലഘട്ടത്തിൽ ഇസ്‌ലാമിക ജ്ഞാനോൽപാദനത്തിെൻറ രീതിശാസ്ത്രവും പണ്ഡിതരും’ എന്ന പ്രൊജക്റ്റാണ് ഫെല്ലോഷിപ്പിന് അർഹത നേടിയത്.
മലപ്പുറം ആക്കോട് സ്വദേശിയാണ് മുഹമ്മദ് റോഷൻ നൂറാനി. ചീരക്കോളില്‍ കോണത്ത് വീട്ടിൽ പരേതനായ സി.കെ. അബൂബക്കറിെൻറയും എ.വി. സഫിയയുടെയും മകനാണ്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനും മർകസ് ഡയറക്ടർ ജനറലുമായ സി. മുഹമ്മദ് ഫൈസിയുടെ മകൾ ഡോ. ഹാഫിസയാണ് ഭാര്യ. മക്കൾ: ഹസന്‍ ഫാത്തിഹ്, ഹാത്തിം അബൂബക്കര്‍, ഹാമീം അംജദ്.