കോട്ടയം: ശശി തരൂരിനെ ഡൽഹി നായർ എന്ന് വിശേഷിപ്പിച്ചത് ധാരണാപ്പിശക് മൂലമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ശശി തരൂർ ഡൽഹി നായരല്ല, അസൽ നായരാണെന്ന് പിന്നീട് പറഞ്ഞിരുന്നതായും സുകുമാരൻ നായർ വ്യക്തമാക്കി.
ധാരണപ്പിശക് മാറിയത് കൊണ്ടാണ് എന്.എസ്.എസ് പരിപാടിയിലേക്ക് തരൂരിനെ ക്ഷണിച്ചതെന്നും ജി. സുകുമാരൻ നായർ വ്യക്തമാക്കി.