കൊച്ചി> കൊച്ചിയിൽ ജി 20 വർക്കിങ് ഗ്രൂപ്പ് യോഗങ്ങൾക്കായി വിവിധ രാജ്യങ്ങളിൽനിന്ന് എത്തിയ പ്രതിനിധികൾക്ക് പ്രകൃതിസൗഹൃദവും പൂർണ സുരക്ഷിതവുമായ വാട്ടർ മെട്രോ സമ്മാനിച്ചത് പുതുയാത്രാനുഭവം. ഹൈക്കോർട്ട് വാട്ടർ മെട്രോ ടെർമിനൽ മുതൽ വൈപ്പിൻവരെയുള്ള 25 മിനിറ്റ് യാത്രയാണ് പ്രതിനിധികൾക്കായി ഒരുക്കിയിരുന്നത്.
വൈപ്പിനിൽനിന്ന് ഫോർട്ട് കൊച്ചിയിലേക്ക് യാത്ര ചെയ്തത് കൊച്ചിയുടെ മറ്റൊരു പ്രത്യേകതയായ റോ റോ സർവീസിലാണ്. ഇവിടെനിന്ന് കൊച്ചി മെട്രോയുടെതന്നെ ഫീഡർ ഇലക്ട്രിക് ബസിൽ മട്ടാഞ്ചേരി ജ്യൂ ടൗണിലേക്ക് പോയി. മട്ടാഞ്ചേരി സിനഗോഗ്, ഡച്ച് പാലസ് എന്നിവയും സംഘം സന്ദർശിച്ചു.