ബംഗളൂരു: ജി 20 സമ്മേളനം നടക്കുന്നതിനാൽ ജൂലൈ എട്ടിന് ഉച്ചക്ക് രണ്ട് വരെ ഹോട്ടൽ താജ് വെസ്റ്റ് എൻഡ് നിൽക്കുന്ന വിവിധ ഭാഗങ്ങളിൽ ഡ്രോൺ അടക്കമുള്ളവയുടെ പ്രവർത്തനം നിരോധിച്ചു. ജി-20 സ്പേസ് ഇക്കോണമി ലീഡേഴ്സ് സമ്മേളനം ജൂലൈ ആറുമുതൽ ഏഴ് വരെയാണ് ബംഗളൂരു റേസ് കോഴ്സ് റോഡിലെ ഹോട്ടൽ താജിൽ നടക്കുക.
സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്ന വിദേശപ്രതിനിധികളടക്കം ഈ ഹോട്ടലിലാണ് താമസിക്കുന്നത്. ഇതിനാലാണ് പ്രദേശം താൽക്കാലിക പറക്കൽ നിരോധിത മേഖലയായി പ്രഖ്യാപിച്ചതെന്ന് പൊലീസ് അറിയിച്ചു.
ഡ്രോൺ, ആളില്ലാ ചെറുആകാശ വാഹനങ്ങൾ, ൈഗ്ലഡർ എയർക്രാഫ്റ്റ്, വിമാനങ്ങൾ എന്നിവ ഈ ദിവസങ്ങളിൽ ഹോട്ടൽ താജ് വെസ്റ്റ് എൻഡിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ പറത്തരുത്. ബംഗളൂരു പൊലീസ് മേധാവി ബി. ദയാനന്ദയാണ് ഉത്തരവിറക്കിയത്.