റിയല്‍മിയുടെ പുതിയ ഹാൻഡ്സെറ്റ് ജിടി നിയോ 5 പ്രോ ഉടൻ വിപണിയിലെത്തും. റിയല്‍മി ജിടി നിയോ 5,റിയല്‍മി ജിടി നിയോ 5 എസ്ഇ എന്നീ മോഡലുകൾ അടുത്തയിടെ പുറത്തിറങ്ങിയിരുന്നു. റിയല്‍മി ജിടി നിയോ 5 പ്രോ 100W, 150W ഫാസ്റ്റ് ചാർജിങ് ഓപ്ഷനുകളും 5,000 എംഎഎച്ച് ബാറ്ററിയും സഹിതം ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
144Hz വരെ റിഫ്രഷ് റേറ്റുള്ള 6.74 ഇഞ്ച് 1.5 കെ (1,240×2,772 പിക്സൽ) ഡിസ്പ്ല , സ്നാപ്ഡ്രാഗൺ പ്ലസ് ജെൻ 1 അല്ലെങ്കിൽ 2 പ്രോസസർ എന്നിവയോടൊപ്പം ആയിരിക്കും ഫോൺ പുറത്തിറങ്ങുക. സിപിയു, ജിപിയു പ്രകടനം മികച്ചതാണെന്നും കമ്പനി അവകാശപ്പെടുന്നു. സ്മാർട്ട്ഫോണിന് കുറഞ്ഞത് 16 ജിബി റാമും 512 ജിബി ഓൺബോർഡ് സ്റ്റോറേജും പ്രതീക്ഷിക്കുന്നുണ്ട്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 4.0 ആയിരിക്കും ഒഎസ്.