ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ നിരവധി കടകളില്‍ മോഷണം നടത്തിയ പ്രവാസികള്‍ അറസ്റ്റില്‍. അഞ്ച് ഏഷ്യക്കാരായ യുവാക്കളെയാണ് ഷാര്‍ജ പൊലീസ് മോഷണ കുറ്റത്തിന് പിടികൂടിയത്.
സൂപ്പര്‍ മാര്‍ക്കറ്റ്, മൊബൈല്‍ കടകള്‍ എന്നിവിടങ്ങളില്‍ കവര്‍ച്ച നടത്തിയ സംഘമാണ് പിടിയിലായത്. ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, വാച്ച്, ടാബ്, പണം എന്നിവയാണ് സംഘം പ്രധാനമായും മോഷ്ടിച്ചത്. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഷാര്‍ജയില്‍ സുരക്ഷ ശക്തമാക്കുമെന്ന് പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഉപ മേധാവി കേണല്‍ ഫൈസല്‍ ബിന്‍ നാസര്‍ പറഞ്ഞു. ഉന്നത നിലവാരമുള്ള സിസിടിവി സംവിധാനം കടകളില്‍ സ്ഥാപിക്കുക, വാതിലുകള്‍ സുരക്ഷിതമാക്കുന്ന, വന്‍ തുകകള്‍ കടകളില്‍ വെച്ച് രാത്രി പോകാതിരിക്കുക, വിലപിടിപ്പുള്ള വസ്തുക്കള്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ സൂക്ഷിക്കുക എന്നിങ്ങനെയുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ ശക്തമാക്കാന്‍ കടയുടമകള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.