• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കർണാടക സ്വദേശിനിയെ റിസോർട്ടിൽ അക്രമിസംഘം കൂട്ടം ചേർന്ന് പീഡിപ്പിച്ചു

by Web Desk 04 - News Kerala 24
May 1, 2022 : 8:17 am
0
A A
0
കർണാടക സ്വദേശിനിയെ റിസോർട്ടിൽ അക്രമിസംഘം കൂട്ടം ചേർന്ന് പീഡിപ്പിച്ചു

ബത്തേരി: റിസോർട്ടിൽ അതിക്രമിച്ചെത്തിയ സംഘം കർണാടക സ്വദേശിനിയെ കൂട്ടം ചേർന്നു പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞു. റിസോർട്ട് നടത്തിപ്പുകാരായ 3 പേരെ അമ്പലവയൽ പൊലീസ് അറസ്റ്റു ചെയ്തു. പൊട്ടൻ കൊല്ലിയിൽ ഇന്ത്യൻ ഹോളിഡേ റിസോർട്ട് നടത്തുന്ന എൻ.എം. വിജയൻ (48), ബത്തേരി കട്ടയാട് സ്വദേശി എ.ആർ.ക്ഷിതിൻ (31), പുൽപള്ളി സ്വദേശി ജോജോ കുര്യാക്കോസ് (33)എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി. മനുഷ്യക്കടത്ത്, അനാശാസ്യകേന്ദ്രം നടത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. റിസോർട്ടിൽ മുഖംമൂടി ധരിച്ചെത്തിയ 8 പേരിൽ 4 പേരാണ് യുവതിയെ പീഡിപ്പിച്ചത്. ഡിവൈഎസ്പി കെ.കെ. അബ്ദുൽ ഷെരീഫിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: 3 കുട്ടികളുടെ അമ്മയായ കർണാടക സ്വദേശിനി അമ്പലവയലിലെ റിസോർട്ടിൽ ജോലിക്കായി കഴിഞ്ഞ 11 മുതൽ താമസിച്ച് വരികയാണ്. 20ന് രാത്രി 11ന് റിസോർട്ടിൽ 8 പേരടങ്ങിയ സംഘം എത്തി. റിസോർട്ട് നടത്തിപ്പുകാരെയും അതിഥികളെയും ഭീഷണിപ്പെടുത്തി പണവും മറ്റു സാധനങ്ങളും ആവശ്യപ്പെട്ടു. അതിനിടെ സംഘത്തിലെ 4 പേർ ചേർന്ന് മുറികളും മറ്റും തള്ളിത്തുറന്നപ്പോൾ കുളിമുറിയിലായിരുന്ന കർണാടക സ്വദേശിനിയെ കണ്ടു. യുവതിയെ പീഡിപ്പിച്ച ശേഷം അർധരാത്രിയോടെ സംഘാംഗങ്ങൾ സ്ഥലം വിട്ടു. യുവതിയുടെ മൊബൈൽ ഫോണും മറ്റും സംഘം കൊണ്ടു പോയി. റിസോർട്ട് നടത്തിപ്പുകാരിൽ ക്ഷിതിൻ മാത്രമാണ് അപ്പോൾ സ്ഥാപനത്തിലുണ്ടായിരുന്നത്. പിന്നീട് മറ്റു രണ്ടു പേരെയും വിളിച്ചു വരുത്തുകയായിരുന്നു.

സംഭവത്തിന് ശേഷം യുവതി കർണാടകയിലേക്കു പോയെങ്കിലും റിസോർട്ട് നടത്തിപ്പുകാരുടെ നിർബന്ധത്തെ തുടർന്ന് 3 ദിവസം മുൻപ് തിരികെയെത്തി. മൊബൈൽ ഫോൺ നഷ്ടപ്പെട്ടത് സംബന്ധിച്ച് പരാതി നൽകാമെന്നും മറ്റും പറഞ്ഞാണ് യുവതിയെ തിരികെ എത്തിച്ചത്. തുടർന്ന് അമ്പലവയൽ പൊലീസ് സ്റ്റേഷനിലെത്തിയ യുവതി, അക്രമി സംഘം എത്തി തന്റെ മൊബൈൽ ഫോണും മറ്റും കവർച്ച ചെയ്തതായി പരാതി നൽകി. സംശയം തോന്നിയ പൊലീസ് യുവതിയെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്.

അക്രമി സംഘത്തെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഊർജിതമായ അന്വേഷണം നടക്കുകയാണെന്നും ഡിവൈഎസ്പി കെ.കെ. അബ്ദുൽ ഷെരീഫ് പറഞ്ഞു. സ്ത്രീകളെ അനാശാസ്യ കാര്യങ്ങൾക്കായി എത്തിക്കുകയും ഏജന്റുമാർ വഴി ആവശ്യക്കാരെ കണ്ടെത്തുകയും ചെയ്യുന്ന സംഭവം വ്യാപകമായിട്ടുണ്ടെന്നും അമ്പലവയൽ സംഭവത്തിലും കൂടുതൽ കണ്ണികൾ ഉള്ളതായി സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.എട്ടംഗ സംഘത്തെ കൂടാതെ റിസോർട്ടുമായി ബന്ധപ്പെട്ട് 2 പേരെ കൂടി ഇനിയും പിടികൂടാനുണ്ട്. യുവതിയെ ‘സഖി’ സംരക്ഷണ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആറു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചു ; നാൽപ്പതുകാരൻ അറസ്റ്റിൽ

Next Post

വൈദ്യുതി പ്രതിസന്ധി : ആവശ്യത്തിന് കൽക്കരിയുണ്ടെന്ന് കേന്ദ്രമന്ത്രി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
വൈദ്യുതി പ്രതിസന്ധി : ആവശ്യത്തിന് കൽക്കരിയുണ്ടെന്ന് കേന്ദ്രമന്ത്രി

വൈദ്യുതി പ്രതിസന്ധി : ആവശ്യത്തിന് കൽക്കരിയുണ്ടെന്ന് കേന്ദ്രമന്ത്രി

ഒളിച്ചോടുന്ന ആളല്ല പിസി; ഇത് സര്‍ക്കാരിന്റെ നിര്‍ബന്ധബുദ്ധി: ഷോൺ

ഒളിച്ചോടുന്ന ആളല്ല പിസി; ഇത് സര്‍ക്കാരിന്റെ നിര്‍ബന്ധബുദ്ധി: ഷോൺ

കേരളത്തിൽ ഇത്തവണ കാലവർഷം നേരത്തേയെത്തുമെന്ന് സൂചന

കേരളത്തിൽ മൺസൂൺ നേരത്തെ എത്തിയേക്കാൻ സാധ്യത; അതി ജാ​ഗ്രത വേണമെന്ന് വിദ​ഗ്ധർ

ബേപ്പൂരിൽ നിന്ന് കടലിൽ പോയ ഉരു മുങ്ങി ; ജീവനക്കാരായ ആറ് പേരെ കോസ്റ്റ് ​​ഗാർഡ് രക്ഷപ്പെടുത്തി

ബേപ്പൂരിൽ നിന്ന് കടലിൽ പോയ ഉരു മുങ്ങി ; ജീവനക്കാരായ ആറ് പേരെ കോസ്റ്റ് ​​ഗാർഡ് രക്ഷപ്പെടുത്തി

ഒമാനൊഴികെ ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച

ഒമാനൊഴികെ ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In