ജയ്പുർ: രാജസ്ഥാനിലെ കരൗലി ജില്ലയിലെ ഹിന്ദൗൺ നഗരത്തിൽ കൂട്ടബലാത്സംഗത്തിനിരയായ ദലിത് പെൺകുട്ടിയുടെ മുറിവുകൾ കാണണമെന്ന വ്യാജേന വസ്ത്രം മാറ്റാൻ ആവശ്യപ്പെട്ട മജിസ്‌ട്രേറ്റിനെതിരെ പൊലീസ് കേസെടുത്തു. ഐ.പി.സി, എസ്.സി/ എസ്.ടി സെക്ഷൻ 345 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
മാർച്ച് 19 ന് കൂട്ടബലാത്സംഗത്തിൽ നിന്ന് രക്ഷപ്പെട്ട അതിജീവിത കോടതിയെ സമീപിക്കുകയും തുടർന്ന് മാർച്ച് 27 ന് ഹിന്ദൗൺ സദർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. മാർച്ച് 30 മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി രേഖപ്പെടുത്താൻ എത്തിയപ്പോൾ മുറിവുകൾ കാണാണമെന്ന വ്യാജേന അതിജീവതയോട് വസ്ത്രം മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു.
വിസമ്മതിച്ച അതിജീവിത ലേഡി മജിസ്‌ട്രേറ്റിന് മുന്നിൽ മാത്രമേ മുറിവുകൾ കാണിക്കുകയുള്ളുവെന്നു വ്യക്തമാക്കി. മൊഴി രേഖപ്പെടുത്തിയതിന് ശേഷം അതിജീവത പൊലീസിൽ പരാതി നൽകുകയായിരുന്നു.