പേരൂര്‍ക്കട : വീട്ടില്‍ അതിക്രമിച്ചുകയറി സഹോദരങ്ങളെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഘം പിടിയില്‍. തിരുമല അരയല്ലൂര്‍ മുതിയൂര്‍വിള വീട്ടില്‍ സി. മനോജ് ശേഖര്‍ (38), പുന്നയ്ക്കാമുകള്‍ കല്ലറമഠം ക്ഷേത്രത്തിന് എതിര്‍വശം ധന്യ വീട്ടില്‍ എം. ധനേഷ് (40) എന്നിവരാണ് പിടിയിലായത്. യുവതിയെ ശല്യം ചെയ്തതിന് സഹോദരങ്ങള്‍ ഇതുവിലക്കിയതിനെത്തുടര്‍ന്നായിരുന്നു ആക്രമണം. ആക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ ഇപ്പോഴും ചികിത്സയിലാണ്. ആക്രമണം തടയുന്നതിനിടെ യുവതിയുടെ വിരല്‍ അറ്റുപോയിരുന്നു. ഇവരും ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.