പാലക്കാട് : നെല്ലിയാമ്പതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരിക്കേറ്റു. പഴനി സ്വാമിക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. നെല്ലിയാമ്പതി കാരപ്പാറയിൽ വെച്ചായിരുന്നു സംഭവം. അതേസമയം, ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാനയുടെ ആക്രമണം രൂക്ഷമാണ്. ഫാം 11-ാം ബ്ലോക്ക് ഓമനമുക്കിൽ രമേശൻ-ജിഷ ദമ്പതിമാർ താമസിക്കുന്ന വീട്ടിലെ വാട്ടർ ടാങ്കും വീടിന്റെ മുന്നിലെ ഷെഡ്ഡും കാട്ടാന തകർത്തിരുന്നു. വീടിനകത്തുണ്ടായിരുന്ന രമേശനും നിഷയും ആനയെക്കണ്ട് അകത്തേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.