തിരുവനന്തപുരം : ഏറെ വിവാദം സൃഷ്ടിച്ച ജനനേന്ദ്രിയം മുറിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്കി.രണ്ടു കേസുകളിലും കുറ്റപത്രം സമർപ്പിക്കാനാണ് നിയമോപദേശം.പെൺകുട്ടിയെ ബലാൽസംഗം ചെയ്തേ കേസിൽ ഗംഗേശാനന്ദ കെതിരെ കുറ്റപത്രം നൽകും.ഗംഗേ ശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ പെൺകുട്ടിക്കും സുഹ്യത്ത് അയ്യപ്പദാസിനുമെതിരെയും കുറ്റപത്രം നൽകും.അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി പ്രശാന്തനാണ് നിയമോപദേശം കിട്ടിയത്. കുറ്റപത്രം വൈകാതെ ക്രൈം ബ്രാഞ്ച് മേധാവിക്ക് കൈമാറും.പെൺകുട്ടിയുടെ ആദ്യമൊഴിയും രഹസ്യ മൊഴിയും അനുസരിച്ച് പൊലീസിന് മുന്നോട്ടു പോകാമെന്നാണ് നിയമോപദേശം. ഗംഗേശാനന്ദ പീഡിപ്പിച്ചുവെന്ന് മൊഴി നൽകിയ പെൺകുട്ടി പിന്നിട് മൊഴിമാറ്റിയിരുന്നു.