ഉന്നാവ് (ഉത്തർപ്രദേശ്): ഉത്തർപ്രദേശിലെ ഉന്നാവിൽ ഹൃദയഭേദകമായ സംഭവം വെളിപ്പെടുത്തി പൊലീസ്. അർധസഹോദരനുമായുള്ള പ്രണയ ബന്ധത്തെ എതിർത്ത അമ്മയെ യുവതിയും കാമുകനും കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം ഇരുവരും ഒളിച്ചോടിയെങ്കിലും പൊലീസ് പിടികൂടി. പെൺകുട്ടിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചപ്പോഴാണ് പെൺകുട്ടിയും അർധസഹോദരനും കൊലപാതകത്തിന് ആസൂത്രണം ചെയ്തത്. കൊലപാതകം നടന്ന ദിവസം ഇരുവരും ഒരുമിത്ത് താമസിച്ചിരുന്നു.പുലർച്ചെ ഉറങ്ങുകയായിരുന്ന അമ്മയെ കൊലപ്പെടുത്തിയ ശേഷം ഇരുവരും രക്ഷപ്പെട്ടു. ശിവം റാവത്ത്, തന്നു സിങ് (പൂജ) എന്നിവരാണ് അറസ്റ്റിലായത്. ശശി സിങ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ശശി സിങ്ങിന്റെ മൂന്നാം വിവാഹത്തിലെ മകളാണ് 20കാരിയായ പൂജ. രണ്ടാം ഭർത്താവിന്റെ മകനാണ് ശിവം റാവത്ത്.
തിങ്കളാഴ്ച രാവിലെ, സദർ കോട്‌വാലി പ്രദേശത്തെ മൊഹല്ല ബന്ധുഹാറിലെ വാടകവീട്ടിലാണ് ശാന്തി സിങ് എന്ന സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തിലും മുഖത്തും കത്തികൊണ്ട് നിരവധി കുത്തേറ്റിരുന്നു. മകൾ പൂജയുടെ വിദ്യാഭ്യാസത്തിനായി നഗരത്തിൽ വാടകയ്‌ക്കായിരുന്നു താമസം. ഉന്നാവോയിലെ പൂർവ ടൗണിൽ താമസക്കാരനായിരുന്നു ഇവർ. കൊലപാതകത്തിന് ശേഷം മകളെ വീട്ടിൽ നിന്ന് കാണാതായിരുന്നു.
പെൺകുട്ടിയുടെ മൊബൈൽ കോൾ വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അർധസഹോദരൻ ശിവം റാവത്തിനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ മൊഴി പ്രകാരം മകളെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും അമ്മ അരുതാത്ത രീതിയിൽ കണ്ടിരുന്നുവെന്നും തുടർന്നാണ് ഉടൻ വിവാഹം നിശ്ചയിച്ചതെന്നും ഇവർ പറഞ്ഞു. വിവാഹം നിശ്ചയിച്ചതോടെ അമ്മയെ കൊലപ്പെടുത്തി ഒരുമിച്ച് ജീവിക്കാനായിരുന്നു ഇരുവരും പദ്ധതിയിട്ടത്. ദില്ലിയിലേക്ക് നാടുവിടാനാണ് ഇരുവരും പദ്ധതിയിട്ടത്.




















