കോഴിക്കോട്: യുവാവ് തീ കൊളുത്തിയതിനെ തുടര്‍ന്നു പൊള്ളലേറ്റ പെണ്‍കുട്ടി ചികിത്സക്കിടെ മരിച്ചു. തിക്കോടി റെയില്‍വേ സ്റ്റേഷന് സമീപം കാട്ടുവയലില്‍ മനോജിന്റെ മകള്‍ സിന്ദൂരി എന്ന കൃഷ്ണ പ്രിയ (22) ആണ് ഇന്ന് വൈകുന്നേരം നാല് മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. അമ്മ: സുജാത (ലൈബ്രേറിയന്‍ തിക്കോടി കൈരളി ഗ്രന്ഥശാല). സഹോദരന്: യദുകൃഷ്ണ (ഗവ: പോളിടെക്നിക്ക് കോഴിക്കോട്). തീ പൊള്ളലേറ്റ വലിയ മഠത്തില്‍ നന്ദകുമാര്‍ (30) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.