റാഞ്ചി : ജാർഖണ്ഡിലെ ഗുംല ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 10 പേർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു ക്രൂരപീഡനം. വിവാഹവീട്ടിൽനിന്നു പെൺകുട്ടി മടങ്ങി വരുമ്പോഴാണ് ആൺകുട്ടികളടക്കം 10 പേർ ചേർന്ന് പെൺകുട്ടിയെ ഉപദ്രവിച്ചത്. സമീപത്തുള്ള കാട്ടിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയാണു പീഡിപ്പിച്ചതെന്നു പോലീസ് പറഞ്ഞു. ഓരോരുത്തരായി ഊഴം കാത്ത് പീഡിപ്പിക്കുകയായിരുന്നു. തളർന്ന് അവശയായ പെൺകുട്ടിയെ സമീപത്തെ സ്കൂൾ പരിസരത്ത് ഉപേക്ഷിച്ച ശേഷം പ്രതികൾ കടന്നു കളഞ്ഞു. 10 പ്രതികളില്‍ 8 പേരും കൗമാരക്കാരാണെന്നും പോലീസ് പറയുന്നു. എങ്ങനെയൊക്കെയോ വീട്ടിലെത്തിയ പെൺകുട്ടി കുടുംബത്തോട് താൻ നേരിട്ട അതിക്രമം അറിയിച്ചു. വീട്ടുകാരാണ് ബിഷൻപുർ പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ ഉടനടി കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് 10 പ്രതികളെയും അറസ്റ്റ് ചെയ്തു.