• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ലെമണേഡ് കഴിച്ചതിന് പിന്നാലെ ഹൃദയസ്തംഭനം; 21കാരി മരിച്ചു

by Web Desk 04 - News Kerala 24
October 24, 2023 : 4:26 pm
0
A A
0
ലെമണേഡ് കഴിച്ചതിന് പിന്നാലെ ഹൃദയസ്തംഭനം; 21കാരി മരിച്ചു

നമ്മള്‍ സാധാരണഗതിയില്‍ റെസ്റ്റോറന്‍റുകളില്‍ നിന്നും മറ്റും കഴിക്കാറുള്ളൊരു പാനീയമാണ് ലെമണേഡ്. ആരോഗ്യകാര്യങ്ങളില്‍ മറ്റ് ശീതളപാനീയങ്ങളെല്ലാം ഉയര്‍ത്തുന്ന ഭീഷണി തന്നെയേ ലെമണേഡും ഉയര്‍ത്തുന്നുള്ളൂ. എന്നാല്‍ സ്പെഷ്യല്‍ എന്ന പേരില്‍ പലയിടങ്ങളില്‍ നിന്നും കിട്ടുന്ന പാനീയങ്ങള്‍ കഴിക്കുമ്പോള്‍ നമ്മള്‍ പ്രത്യേതം ശ്രദ്ധിക്കണമെന്ന ഓര്‍മ്മപ്പെടുത്തലാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നൊരു സംഭവം ഓര്‍മ്മപ്പെടുത്തുന്നത്. യുഎസിലാണ് സംഭവം നടന്നിരിക്കുന്നത്. ഒരു പ്രമുഖ ഫുഡ് ചെയിനിന്‍റെ ബ്രാഞ്ചില്‍ നിന്ന് കഴിച്ച ‘ചാര്‍ജ്ഡ് ലെമണേഡ്’ എന്ന സ്പെഷ്യല്‍ പാനീയം കഴിച്ചതിന് പിന്നാലെ ഇരുപത്തിയൊന്ന് വയസ് മാത്രമുള്ള പെണ്‍കുട്ടിക്ക് ഹൃദയസ്തംഭനമുണ്ടാവുകയും വൈകാതെ മരണത്തിന് കീഴടങ്ങുകയും ചെയ്തിരിക്കുകയാണ്.

സാറാ കാറ്റ്സ് എന്ന യുവതിക്ക് ‘ലോംഗ് ക്യൂ ട്ടി സിൻഡ്രോം ടൈപ്പ് 1’ എന്ന ഹൃദയസംബന്ധമായ പ്രശ്നമുണ്ടായിരുന്നുവത്രേ. ഈ പ്രശ്നമുള്ളവര്‍ ഡയറ്റ് (ഭക്ഷണം) കാര്യങ്ങള്‍ ഏറെ ശ്രദ്ധിക്കണം. എനര്‍ജി ഡ്രിംഗ്സൊന്നും അങ്ങനെ കഴിച്ചുകൂട. സാറയാണെങ്കില്‍ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കുന്നയാളുമായിരുന്നു. അന്ന് പക്ഷേ റെസ്റ്റോറന്‍റില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത ലെമണേഡില്‍ കഫീന്‍റെ അളവ് വളരെ കൂടുതലായിരുന്നുവത്രേ. അക്കാര്യം സാറ അറിഞ്ഞിരുന്നില്ല. അത് ആരും പ്രതീക്ഷിക്കുന്നതും ആയിരുന്നില്ല. ഒരു റെഡ് ബുള്‍ കാനില്‍ പോലും 111 മില്ലിഗ്രാം കഫീൻ ആണ് അടങ്ങിയിട്ടുണ്ടാവുക. എന്നാലീ ലെമണേഡില്‍ 390 മില്ലിഗ്രാം കഫീൻ അടങ്ങിയിരുന്നുവത്രേ. മുതിര്‍ന്ന ഒരാള്‍ ദിവസത്തില്‍ 400 മില്ലിഗ്രാമിലധികം കഫീൻ എടുക്കാൻ പാടുള്ളതല്ല. ഇത് കടുപ്പമുള്ള നാലോ അഞ്ചോ കപ്പ് കാപ്പിക്ക് തുല്യമാണ്. അപ്പോഴാണ് 390 മില്ലിഗ്രാം കഫീനടങ്ങിയ ഒരു ഡ്രിങ്ക്.

ഇത്രയും കഫീൻ ലെമണേഡില്‍ ഉണ്ടാകുന്നത് ‘ചതി’യാണെന്ന നിലയില്‍ ഇപ്പോള്‍ സാറയുടെ കുടുംബം റെസ്റ്റോറന്‍റിനെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. കാരണം ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ വിശ്വസിച്ച് ഇതെല്ലാം കഴിക്കുമ്പോഴും സാറയ്ക്ക് സംഭവിച്ച ദുരന്തമാണല്ലോ സംഭവിക്കുക. ലെമണേഡ് കുടിച്ച് അന്ന് വൈകുന്നേരം തന്നെ തന്‍റെ അപ്പാര്‍ട്ട്മെന്‍റില്‍ സുഹൃത്തുക്കളോടൊപ്പം സമയം ചിലവിടുന്നതിനിടെ സാറയ്ക്ക് ഹൃദയസ്തംഭനമുണ്ടാവുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. കഴിഞ്ഞ വര്‍ഷമാണ് സംഭവമുണ്ടായത്. എന്നാലിപ്പോള്‍ റെസ്റ്റോറന്‍റിനെതിരെ കുടുംബം നിയമപരമായി മുന്നോട്ടുനീങ്ങിയതോടെയാണ് വാര്‍ത്തകളില്‍ സംഭവം ഇടം നേടുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പൊതു സേവന കേന്ദ്രം കുത്തിതുറന്ന് മോഷണം നടത്തിയയാൾ പിടിയിൽ

Next Post

മസ്‌കറ്റ് ഇന്ത്യന്‍ എംബസിക്ക് ഇന്ന് അവധി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മസ്‌കറ്റ് ഇന്ത്യന്‍ എംബസിക്ക് ഇന്ന് അവധി

മസ്‌കറ്റ് ഇന്ത്യന്‍ എംബസിക്ക് ഇന്ന് അവധി

ഇടുക്കി നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടിയ മേഖലയിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കും

ഇടുക്കി നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടിയ മേഖലയിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കും

രജിസ്‌ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന മദ്രസകൾക്ക് പ്രതിദിനം 10,000 രൂപ പിഴ ചുമത്തി വിദ്യാഭ്യാസ വകുപ്പ്

രജിസ്‌ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന മദ്രസകൾക്ക് പ്രതിദിനം 10,000 രൂപ പിഴ ചുമത്തി വിദ്യാഭ്യാസ വകുപ്പ്

കാലാവധി കഴിഞ്ഞ മരുന്നുകളുടെ വിതരണം: ജീവന്‍ പന്താടി ഇടതു സര്‍ക്കാരെന്ന് എസ്.ഡി.പി.ഐ

കാലാവധി കഴിഞ്ഞ മരുന്നുകളുടെ വിതരണം: ജീവന്‍ പന്താടി ഇടതു സര്‍ക്കാരെന്ന് എസ്.ഡി.പി.ഐ

ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനായി അഞ്ച് സോണൽ കമ്മിറ്റികൾ രൂപീകരിച്ച് യു.ജി.സി

ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനായി അഞ്ച് സോണൽ കമ്മിറ്റികൾ രൂപീകരിച്ച് യു.ജി.സി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In