പാലക്കാട്> സർക്കാരിന്റെ നിർഭയ കേന്ദ്രത്തിൽനിന്ന് സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണു വെട്ടിച്ച് പുറത്തു ചാടിയ 14 പെൺകുട്ടികളെ പൊലീസ് കണ്ടെത്തി. കൂട്ടുപാതയിലുള്ള കേന്ദ്രത്തിൽനിന്ന് പുറത്തുചാടിയ 19 പെൺകുട്ടികളിലെ 14 പേരെയാണ് പൊലീസ് കണ്ടെത്തിയത്. ബാക്കിയുള്ള അഞ്ച് പെൺകുട്ടികൾക്കായി തിരച്ചിൽ തുടരുകയാണ്.
വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് സംഭവം. കേന്ദ്രത്തിൽനിന്ന് പുറത്തു ചാടിയ പെൺകുട്ടികൾ കുറച്ചു നാളായി വീട്ടിൽ മടങ്ങിപ്പോവണമെന്ന് ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഇവരിൽ പോക്സോ കേസുകളിലെ അതിജീവിതകളുമുണ്ട്.