ദില്ലി : നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ ഗോവൻ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ ചിത്രം തെളിഞ്ഞു. 31 പേർ നാമനിർദ്ദേശ പത്രിക പിൻവലിച്ചപ്പോൾ 40 മണ്ഡലങ്ങളിലായി 301 സ്ഥാനാർത്ഥികളാണ് ഗോവയിൽ ജനവിധി തേടുന്നത്.
ബിജെപിയ്ക്ക് 40 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളുണ്ട്. ആം ആദ്മി പാർട്ടി (39),കോൺഗ്രസ് (37),തൃണമുൽ കോൺഗ്രസ് (26),മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി(13) എൻ സി പി( 12),ശിവസേന (11), ഗോവ ഫോർവേഡ് പാർട്ടി(മൂന്ന്) എന്നിങ്ങനെയാണ് മറ്റ് പാർട്ടികളിലെ സ്ഥാനാർത്ഥികൾ.
പ്രാദേശിക പാർട്ടികളടക്കം 12 പാർട്ടികളാണ് ഗോവയിൽ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 11.64 ലക്ഷം വോട്ടർമാരുള്ള ഗോവയിൽ ഫെബ്രുവരി 14നാണ് വോട്ടെടുപ്പ്. 11.64 ലക്ഷം വോട്ടർമാരുള്ള ഗോവയിൽ ഫെബ്രുവരി 14നാണ് വോട്ടെടുപ്പ്. മാർച്ച് 10 ന് ഫലമറിയാം. ബി ജെ പിയും ആം ആദ്മി പാർട്ടിയും ഒറ്റക്കാണ് മത്സരിക്കുന്നത്. കോൺഗ്രസ് ഗോവ ഫോർവേഡ് പാർട്ടിയുമായി സഖ്യത്തിലാണ്. തൃണമൂൽ കോൺഗ്രസ് മഹാരാഷ്ട്രവാദ് ഗോമന്തക് പാർട്ടി, ശിവസേന, എൻ സി പി എന്നിവരുമായി ചേർന്നാണ് മത്സരിക്കുന്നത്. നേരത്തെ കോൺഗ്രസുമായി മഹാസഖ്യത്തിന് ശിവസേനയും എൻ സി പിയും ശ്രമിച്ചിരുന്നെങ്കിലും അവർ തയ്യാറായിരുന്നില്ല. അതേസമയം ബംഗാൾ തെരഞ്ഞെടുപ്പലെ മിന്നും ജയത്തിന്റെ വെളിച്ചത്തിലാണ് തൃണമൂൽ കോൺഗ്രസ് ഗോവയിലേക്കെത്തുന്നത്.
പ്രധാനമണ്ഡലമായ പനാജിയിൽ രാഷ്ട്രീയ നീക്കമെന്നനിലയിൽ ശിവസേന തങ്ങളുടെ സ്ഥാനാർത്ഥിയായ ശൈലേന്ദ്ര വെലിങ്കറിനെ പിൻവലിച്ചു. സ്വനന്ത്ര സ്ഥാനാർത്ഥിയായി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ മുഖ്യമന്ത്രിയായിരുന്ന ബിജെപിയുടെ മനോഹർ പരീക്കറുടെ മകൻ ഉത്പാൽ പരീക്കറിന് പിന്തുണ പ്രഖ്യാപിച്ചാണ് തങ്ങളുടെ തങ്ങളുടെ സ്ഥാനാർത്ഥിയെ പിൻവലിച്ചതെന്ന് ശിവസേന എം പി സഞ്ജയ് റാവത്ത് പറഞ്ഞു.