പൂഞ്ഞാർ: വിദ്വേഷ പ്രസംഗത്തിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഒളിവിൽ പോയ മുന്‍ എംഎൽഎ പി.സി. ജോർജ് ഈരാറ്റുപേട്ടയിലെ വീട്ടിൽ തിരിച്ചെത്തി. ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനു പിന്നാലെ തിങ്കളാഴ്ച രാത്രിയാണു ജോർജ് വീട്ടിലെത്തിയത്.വ്യാഴാഴ്ച വരെ പൊതുപരിപാടികളിൽ പങ്കെടുക്കരുതെന്ന് കോടതിയുടെ നിർദേശമുണ്ട്. ഈരാറ്റുപേട്ടയിലും പരിസരത്തും സ്വകാര്യ ചടങ്ങുകളിൽ പി.സി. ജോർജ് പങ്കെടുത്തു. ഹർജി വ്യാഴാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും.