തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില റെക്കോർഡ് നിരക്കിൽ തുടരുന്നു. അന്താരാഷ്ട്ര സ്വർണ്ണവില 2746 ഡോളറിലേക്ക് ഉയർത്തിയതാണ് സംസ്ഥാന വിപണിയിൽ പ്രതിഫലിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 58,880 രൂപയാണ്. ഇന്നത്തെ വില അനുസരിച്ച് ഏറ്റവും കുറഞ്ഞ പണിക്കൂലി ഇനത്തിലുള്ള സ്വർണാഭരണം വാങ്ങണമെങ്കിൽ തന്നെ 64,000 രൂപയ്ക്ക് അടുത്തു നൽകണം.
മുന്നേറ്റം തുടരുകയാണെങ്കിൽ അടുത്ത ആഴ്ച 2800 ഡോളറിലേക്ക് എത്തിയേക്കും. അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പ് സ്വർണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7360 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6060 രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 104 രൂപയാണ്.




















