തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. തുടർച്ചയായ മൂന്നാം തവണയാണ് സ്വർണവില കുറയുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയുടെ കുറവാണു ഉണ്ടായത്. ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. ശനിയായഴ്ച 120 രൂപയും കുറഞ്ഞിരുന്നു. ഇതോടെ മൂന്ന് തവണയായി 400 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Today’s Gold Rate) 43600 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 25 രൂപ കുറഞ്ഞു.ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. 5450 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 20 രൂപ കുറഞ്ഞു. വിപണി വില 4530 രൂപയാണ്.
അതേസമയം, സംസ്ഥാനത്ത് ഇന്നും വെള്ളിയുടെ വിലയിൽ മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 76 രൂപയായി തുടരുന്നു. കഴിഞ്ഞ വാരാന്ത്യത്തിൽ വെള്ളിയുടെ വിലയിൽ രണ്ട് രൂപയുടെ വർധനവാണ് ഉണ്ടായത്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. വിപണി വില 90 രൂപയാണ്.