തിരുവനന്തപുരം: സ്വർണാഭരണ വിപണിയിലെ ഏറ്റവും വലിയ വില്പനയ്ക്ക് ശേഷം സംസ്ഥാനത്ത്ന് സ്വർണവില ഇടിഞ്ഞു. അക്ഷയ തൃതീയ ദിനത്തിൽ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് വീണ്ടും ഇടിഒഞ്ഞത്. ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. അക്ഷയ തൃതീയ ദിനത്തിൽ ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞിരുന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 44600 രൂപയാണ്.
ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞു. വിപണി വില 5565 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞു. വിപണി വില 4625 രൂപയാണ്.
സംസ്ഥാനത്ത് വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് 80 രൂപയായി. അതേസമയം ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 103 രൂപയാണ്.