കൊച്ചി : കേരളത്തില്‍ സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. എല്ലാ ദിവസവും സ്വര്‍ണവിലയില്‍ വലിയ മാറ്റമാണ് സംഭവിക്കുന്നത്. ഇന്നലെ 63,840 രൂപയായിരുന്ന വില ഇന്ന് പവന് 649 രൂപ വര്‍ദ്ധിച്ച് 64,480 രൂപയില്‍ എത്തി. ഇന്നത്തെ വെള്ളി വില ഗ്രാമിന് 107 രൂപയും കിലോഗ്രാമിന് 1,07,000 രൂപയുമാണ് വിപണി വില. എന്നാല്‍ ഈ വിലയ്ക്കും ആഭരണങ്ങള്‍ കിട്ടില്ല. ഇതിനൊപ്പം പണിക്കൂലിയും മറ്റ് ടാക്‌സുകളും ഉള്‍പ്പടെ സ്വര്‍ണം വാങ്ങാന്‍ എത്തുന്ന ആളുകള്‍ക്ക് ഭീമമായ തുകകള്‍ നല്‍കേണ്ടിവരും.