തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച സ്വർണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 15 രൂപയും ഗ്രാമിന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,515 രൂപയും പവന് 36,120 രൂപയുമാണ് ഇന്നത്തെ നിരക്ക്. ചൊവ്വാഴ്ച സ്വർണവില ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞു ഗ്രാമിന് 4,530 രൂപയിലും പവന് 36,240 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇതോടെ ഇന്നും ഇന്നലെയുമായി ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ്ഞു.
ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ഡിസംബർ 17 മുതൽ 20 വരെ രേഖപ്പെടുത്തിയ 36,560 രൂപയാണ്.ഏറ്റവും കുറഞ്ഞ നിരക്ക് ഡിസംബർ 3 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,445 രൂപയും പവന് 35,560 രൂപയുമാണ്. രാജ്യാന്തരവിപണിയിൽ ബോണ്ട് മുന്നേറ്റം ഇന്നലെ വീണ്ടും സ്വർണത്തിന് മങ്ങലായി.1770 ഡോളറാണ് സ്വർണത്തിന്റെ സപ്പോർട്ട് എന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു.