തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ മൂന്നു ദിവസം സ്വർണ വില ഉയർന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4955 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു പവൻ സ്വർണത്തിന് 39640 യാണ്. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുതിച്ചുയന്നിരുന്നു. അന്താരാഷ്ട്ര വില നിലവാരത്തിൽ മാറ്റങ്ങൾ സംഭവിക്കാത്തത് കൊണ്ടാണ് സ്വർണവിലയിൽ മാറ്റമില്ലാത്തത്. സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില 4095 രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. വെള്ളിക്ക് 75 രൂപയാണ് വില. 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിക്ക് 100 രൂപയാണ് വില. കഴിഞ്ഞ ദിവസങ്ങളിൽ വെള്ളിയുടെ വിലയിലായിലും തുടർച്ചയായ വർധനവാണ് ഉണ്ടാകുന്നത്. ഇന്നലെ വെള്ളിക്ക് ഒരു രൂപ വർധിച്ച് 75 രൂപയായി.
ഏപ്രിൽ മാസം ആരംഭിച്ചത് സ്വർണവില കുത്തനെ ഉയർത്തി കൊണ്ടാണ്. ഏപ്രിൽ ഒന്നിന് ഗ്രാമിന് 45 രൂപ സ്വർണ വില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 38480 രൂപയായിരുന്നു അന്ന് സ്വർണവില. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തുടർച്ചയായി സ്വർണവില ഉയരുകയാണ്. ഇന്നലെ 20 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന് 39640 രൂപയായിരുന്നു ഇന്നലെത്തെ വില.