തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. ശനിയാഴ്ച 320 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു. 41000 ന് മുകളിലായി സംസ്ഥാനത്തെ സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 41,280 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപ ഉയർന്നു. ശനിയാഴ്ച 40 രൂപ ഉയർന്നിരുന്നു. ഇന്നത്തെ വിപണി വില 5160 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നു. 25 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4265 രൂപയാണ്.