അബുദാബി: യുുഎഇയിലെ സ്വര്‍ണവില ബുധനാഴ്ച ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. അന്താരാഷ്‍ട്ര തലത്തില്‍ സ്വര്‍ണ വിലയിലുണ്ടാവുന്ന വര്‍ദ്ധനവാണ് യുഎഇയിലെ വിലയിലും പ്രതിഫലിക്കുന്നത്. അന്താരാഷ്‍ട്ര വിപണിയില്‍ ബുധനാഴ്ച രാവിലെ ഔണ്‍സിന് 2023.49 ഡോളറായിരുന്നു വില.
യുഎഇയില്‍ 24 ക്യാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഒറ്റ ദിവസം കൊണ്ട് ഇന്നലെ അഞ്ച് ദിര്‍ഹത്തിന്റെ വര്‍ദ്ധനവുണ്ടായി. 24 ക്യാരറ്റ് സ്വര്‍ണം ഗ്രാമിന് 245 ദിര്‍ഹമായിരുന്നു ചൊവ്വാഴ്ചത്തെ വില. 22 ക്യാരറ്റിന് 227 ദിര്‍ഹവും 21 ക്യാരറ്റിന് 219.75 ദിര്‍ഹവും 18 ക്യാരറ്റിന് 188.25 ദിര്‍ഹവുമായിരുന്നു ചൊവ്വാഴ്ചയിലെ വില. വിപണിയിലെയും അന്താരാഷ്‍ട്ര തലത്തിലെയും സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ വരും ദിവസങ്ങളില്‍ യുഎഇയില്‍ സ്വര്‍ണവില ഉയരാനാണ് സാധ്യതയെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.
കേരളത്തിലും ഇന്ന് ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് സ്വർണവില പവന് 45000 രൂപയായി. ഒരു പവൻ സ്വർണത്തിന് ഇന്നലെ 480 രൂപ ഉയർന്നിരുന്നു. ഇന്ന് 760 രൂപയും ഉയർന്നതോടെ രണ്ട് ദിവസംകൊണ്ട് വർധിച്ചത് 1240 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 95 രൂപ ഉയർന്നു. ഇന്നലെ 60 രൂപ ഉയർന്നിരുന്നു. ഇന്നത്തെ വിപണി വില 5625 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 90 രൂപ ഉയർന്നു. ഇന്നലെ 50 രൂപ ഉയർന്നിരുന്നു. വിപണി വില 4685 രൂപയാണ്.
വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഇന്ന് രണ്ട് രൂപ ഉയർന്നു. ഇതോടെ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയായി. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.