തിരുവനന്തപുരം : സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം ഉയര്‍ന്ന സ്വര്‍ണവില വീണ്ടും താഴ്ന്നു. എട്ടാം തീയതിക്ക് ശേഷമുള്ള ദിവസങ്ങളില്‍ 2300 രൂപ ഇടിഞ്ഞ സ്വര്‍ണവില ഇന്നലെ 400 രൂപ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും വില താഴുകയായിരുന്നു. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,720 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 9215 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.